ആപ്പ്ജില്ല

ഓണം വിപണി ഉണര്‍ന്നു; ഓണക്കോടികളും ഉപ്പേരിയും എല്ലാം ഇത്തവണ ഓൺലൈനിലൂടെ

കൊവിഡ് കാലത്തെ ഓണാഘോഷങ്ങൾക്ക് പതിവു നിറപ്പകിട്ടില്ല. ഇത്തവണ ഓൺലൈനിലൂടെയാണ് വസ്ത്രങ്ങളും ഓണസദ്യയ്ക്കുള്ള വിഭവങ്ങളും എല്ലാം മിക്കവരും ഓര്‍ഡര്‍ ചെയ്യുന്നത്.

Samayam Malayalam 22 Aug 2020, 6:37 pm
കൊച്ചി: ഓണം വിപണി ഉണര്‍ന്നതോടെ ഓൺലൈൻ ഓര്‍ഡറുകളും സജീവമായി. ഓൺലൈൻ ഷോപ്പിങ് സൈറ്റാ. സ്നാപ് ഡീലിന് കേരളത്തിലെ വില്‍പനയില്‍ രണ്ടു മടങ്ങ് വര്‍ധനവ് ഉണ്ടായി എന്ന് അധികൃതര്‍. പരമ്പരാഗത വസ്ത്രങ്ങള്‍, ഫാഷന്‍ ഉല്‍പന്നങ്ങള്‍ എന്നിവയാണ് മിക്കവരും ഓര്‍ഡര്‍ ചെയ്യുന്നത്.
Samayam Malayalam ഓണം വിൽപ്പന
ഓണം വിൽപ്പന

കസവു സാരിയ്ക്കും കസവ് മാച്ചിങ് മാസ്‌ക്കിനും മുണ്ടിനും ഓൺലൈൻ ഓര്‍ഡര്‍ വര്‍ധിച്ചു. പരമ്പരാഗത കമ്മല്‍, ബെല്‍റ്റ്, ആങ്ക്‌ലെറ്റുകള്‍ തുടങ്ങിയവയ്ക്കും ഉണ്ട് ഓര്‍ഡര്‍.


ഓണാഘോഷം വീടുകളില്‍ പരിമിതപ്പെടുത്തണമെന്നുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നതിനു പിന്നാലെ ഓൺലൈൻ ഓര്‍ഡറുകൾ കൂടിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഓണസദ്യയ്ക്കായുള്ള പാത്രങ്ങളും ഗൃഹോപകരണങ്ങള്‍, ഉപ്പേരി, ശര്‍ക്കര തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളും കൂടുതലായി വില്‍ക്കപ്പെടുന്നവയില്‍ ഉള്‍പ്പെടുന്നു എന്ന് സ്നാപ്‍ഡീൽ വ്യക്തമാക്കുന്നു.

Also Read:ഇനി വരുന്നത് ഡിജിറ്റൽ പരസ്യങ്ങളുടെ കാലം; പ്രിൻറ് മീ‍ഡിയ പരസ്യങ്ങൾ കുറയുന്നു


കേരളത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ഓര്‍ഡറുകള്‍ കൂടുതലും എറണാകുളം, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നാണ്. ഇവരില്‍ അധികവും സംസ്ഥനത്തെ ചെറുകിട ബിസിനസുകാരും നിലവിലെ ചെറുകിട കച്ചവടക്കാരുമാണ്. ചെറുപട്ടണങ്ങള്‍ അടക്കം സംസ്ഥാനത്തെ 1979 പിന്‍കോഡുകളിലാണ് സ്‌നാപ്ഡീല്‍ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്