ആപ്പ്ജില്ല

ഗ്യാലക്സി നോട്ട് 7 സ്വിച്ച് ഓഫ് ചെയ്യണമെന്ന് സാംസങ്

ഗ്യാലക്സി നോട്ട് 7 സ്മാര്‍ട്ട്ഫോണിന്‍റെ വില്‍പ്പന പൂര്‍ണമായും നിരോധിക്കാനും സാംസങ് തീരുമാനിച്ചിട്ടുണ്ട്

TNN 11 Oct 2016, 11:52 am
സോൾ: ബാറ്ററിക്ക് തീ പിടിക്കുന്നതായുള്ള പരാതികള്‍ വ്യാപകമായതിനെത്തുടര്‍ന്ന് ഉപയോക്താക്കളോട് ഗ്യാലക്സി നോട്ട് 7 സ്വിച്ച് ഓഫ് ചെയ്‍തു വയ്ക്കാന്‍ സാംസങ്ങിന്‍റെ നിര്‍ദേശം. പരാതികളില്‍ അന്വേഷണം അവസാനിക്കുന്നതുവരെ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
Samayam Malayalam samsung halts sales of galaxy note 7
ഗ്യാലക്സി നോട്ട് 7 സ്വിച്ച് ഓഫ് ചെയ്യണമെന്ന് സാംസങ്


ഗ്യാലക്സി നോട്ട് 7 സ്മാര്‍ട്ട്ഫോണിന്‍റെ വില്‍പ്പന പൂര്‍ണമായും നിരോധിക്കാനും സാംസങ് തീരുമാനിച്ചിട്ടുണ്ട്. ബാറ്ററി പ്രശ്നങ്ങളെത്തുടര്‍ന്ന് സെപ്റ്റംബറില്‍ 25 ലക്ഷം ഗ്യാലക്സി നോട്ട് 7 ഫോണുകള്‍ സാംസങ് തിരികെ വിളിച്ചിരുന്നു. പകരം നല്‍കിയ ഫോണുകള്‍ സുരക്ഷിതമാണെന്ന് കമ്പനി അറിയിക്കുകയും ചെയ്തു. എന്നാല്‍ മാറ്റി നല്‍കിയ ഫോണുകളും പൊട്ടിത്തെറിക്കുന്നതായുള്ള വാര്‍ത്തകള്‍ വന്നതോടെ സാംസങ് പ്രതിരോധത്തിലായി.

Samsung halts sales of Galaxy Note 7

Samsung Electronics Co Ltd told customers on Tuesday to stop using their Galaxy Note7 smartphones while it investigates reports of fires in the devices, as the tech giant scrambled to contain a deepening recall crisis.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്