ആപ്പ്ജില്ല

സ്ഥിരം നിക്ഷേപത്തിന് പലിശനിരക്ക് വര്‍ധിപ്പിച്ച് എസ്ബിഐ

പ​ലി​ശ നി​ര​ക്കില്‍ 0.05-0.10 നും ​ഇ​ട​യി​ലാ​ണ് എസ്ബിഐ വ​ർ​ധന വരുത്തിയിരിക്കുന്ന​ത്

Samayam Malayalam 28 Nov 2018, 5:39 pm
ന്യൂഡല്‍ഹി: സ്ഥിരം നിക്ഷേപത്തിന്‍റെ പലിശനിരക്കില്‍ നേരിയ വര്‍ധനവുമായി പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പലിശ നിരക്കില്‍ 0.05-0.10 നും ഇടയിലാണ് എസ്ബിഐ വർധന വരുത്തിയിരിക്കുന്നത്. ബുധനാഴ്ച മുതൽ ഇത് പ്രാബല്യത്തിൽവന്നു. ഒരു കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് മാത്രമാണ് പലിശനിരക്കിലെ വര്‍ധന ബാധകമാകുക.
Samayam Malayalam sbi


ഒരു വർഷം മുതൽ രണ്ടു വർഷം വരെ കാലാവധിയുള്ള സ്ഥിരം നിക്ഷേപത്തിന് 6.8 ശതമാനം പലിശ ലഭിക്കും. നേരത്തെ ഇത് 6.7 ശതമാനമായിരുന്നു. 0.1 ശതമാനത്തിന്‍റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതേ കാലാവധിയില്‍ മുതിർന്ന പൗരൻമാർക്കുള്ള സ്ഥിരനിക്ഷേപത്തിന്‍റെ പലിശ 7.30 ശതമാനമായാണ് വർധിപ്പിച്ചിരിക്കുന്നത്. നേരത്തെ മുതിർന്ന പൗരൻമാരുടെ സ്ഥിരനിക്ഷേപത്തിന്‍റെ പലിശ നിരക്ക് 7.2 ശതമാനമായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്