ആപ്പ്ജില്ല

യോനോ ആപ്പ് പണിമുടക്കുന്നു ; മുന്നറിയിപ്പുമായി എസ്ബിഐ

സാങ്കേതിക പ്രശ്നങ്ങൾ മൂലം വീണ്ടും പണിമുടക്കി യോനോ. ഉപഭോക്താക്കൾക്ക് നേരിട്ടിരിയ്ക്കുന്ന അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ചിരിയ്ക്കുകയാണ് എസ്ബിഐ. ഇടപാടുകൾ നടത്തുന്നവര്‍ക്ക് എറര്‍ കോഡ് ആണ് ലഭിയ്ക്കുന്നത്

Samayam Malayalam 4 Dec 2020, 4:26 pm
കൊച്ചി: എസ്ബിഐ ഉപഭോക്താക്കൾ ജാഗ്രതൈ! യോനോ ആപ്പിലൂടെ പണം ഇടപാടുകൾ നടത്തുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. ആപ്പ് ഉപയോഗിച്ചാൽ ബാങ്കിങ് സേവനം തടസപ്പെടുകയോ, പണം നഷ്ടമാകുകയോ ചെയ്യാം. നിലവിൽ ആപ്പ് ഉപയോഗിച്ച് പണം ഇടപാടുകൾ നടത്താനാകുന്നില്ല സാങ്കേതിക പ്രശ്നങ്ങൾ കൊണ്ട് യോനോ പണി മുടക്കുന്നതായി ഇടയ്ക്കിടെ റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു .ഇക്കാര്യം എസ്ബിഐ തന്നെ വ്യക്തമാക്കി. സിസ്റ്റം ഔട്ടേജ് മൂലം സംവിധാനാം സുഗമമായി പ്രവര്‍ത്തിയ്ക്കാത്തതാണ് പ്രധാന കാരണം എന്നാണ് സൂചന. .
Samayam Malayalam SBI Yono App
എസ്ബിഐ യോനോ



Also Read: എച്ച്‍ഡിഎഫ്സി ബാങ്കിൽനിന്ന് പുതിയ ക്രെഡിറ്റ് കാർഡുകൾ ലഭിക്കില്ല, കാരണമിതാണ്

അധികം വൈകാതെ തന്നെ ആപ്പ് റീസ്റ്റോറു ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിയ്ക്കും എന്ന് എസ്ബിഐ വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് നേരിടുന്ന അസൗകര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ഖേദവും പ്രകടിപ്പിച്ചിട്ടുണ്ട്. ബാങ്കിങ് ആവശ്യങ്ങൾക്കായി ഉപഭോക്താക്കൾ ഓൺലൈൻ എസ്ബിഐ അല്ലെങ്കിൽ യോനോ ലൈറ്റ് ഉപയോഗിയ്ക്കണം എന്നാണ് എസ്ബിഐ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.


ബാങ്കിങ്ങിനൊപ്പം മറ്റ് ധനകാര്യ സേവനങ്ങളും ഒറ്റ കുടക്കീഴിൽ ലഭ്യമാക്കുന്ന എസ്ബിഐയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് യോനോ. ഡിജിറ്റൽ ഇടപാടുകൾ പരമാവധി പ്രോത്സാഹിപ്പിയ്ക്കുക എന്ന ലക്ഷ്യത്തോടെ യോനോ ഉപഭോക്താക്കൾക്ക് നിരവധി ഓഫറുകളാണ് എസ്ബിഐ നൽകിയിരുന്നത്.
2017 നവംബറിൽ ആണ് യോനോ ആപ്പ് പുറത്തിറക്കിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്