ആപ്പ്ജില്ല

മോറട്ടോറിയം; പലിശ ഇളവ് എത്രയും വേഗം നൽകാൻ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം

മോറട്ടോറിയം കാലത്തെ പിഴ പലിശ ഒഴിവാക്കാൻ തയ്യാറാണെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എത്രയും വേഗം പ്രാബല്യത്തിൽ കൊണ്ടു വരാൻ കേന്ദ്രത്തിന് സുപ്രീം കോടതി നിര്‍ദേശം

Samayam Malayalam 14 Oct 2020, 6:35 pm
ന്യൂഡൽഹി: മോറട്ടോറിയം പലിശ ഇളവ് എത്രയും വേഗം നൽകാൻ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം. മോറട്ടോറിയം കാലത്തെ പലിശ ഇളവുമായി ബന്ധപ്പെട്ട പരാതികളിൽ വാദം കേൾക്കുകയായിരുന്നു സുപ്രീം കോടതി. കൊവിഡിനെ തുടര്‍ന്ന് മോറട്ടോറിയം അനുവദിച്ച ആറു മാസം കൂട്ടുപലിശ ഒഴിവാക്കാം എന്ന് സര്‍ക്കാര്‍ അടുത്തിടെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇത് നവംബര്‍ 15ന് മുമ്പ് പ്രാബല്യത്തിൽ കൊണ്ടു വരും എന്ന് സൂചന. സോളിസിറ്റര്‍ ജനറൽ തുഷാര്‍ മേ
Samayam Malayalam Loan Moratorium
ലോൺ മോറട്ടോറിയം

ത്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ടു കോടി രൂപ വരെയുള്ള വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. ഭവന വായ്പ, വാഹന വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയ റീട്ടെയ്ൽ ലോണുകളുടെയും എം‌എസ്‌എം‌ഇകളുടെയും ക്രെഡിറ്റ് കാർഡ് കുടിശ്ശികകളുടെയും എല്ലാം പിഴ പലിശ ഒഴിവാക്കും എന്നായിരുന്നു കേന്ദ്ര നിലപാട്.

Also Read: മോറട്ടോറിയം കാലത്ത് പലിശ ഇളവ് നൽകാൻ ആകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; പിഴ പലിശ ഒഴിവാക്കും
എന്നാൽ മോറട്ടോറിയം കാലയളവിലെ ലോണുകളുടെ പലിശ ഒഴിവാക്കാൻ ആകില്ലെന്നായിരുന്നു കേന്ദ്ര നിലപാട്.വിഷയത്തിൽ കേന്ദ്രത്തിൻെറ നിലപാട് തൃപ്തികരമല്ലെന്ന് സൂചിപ്പിച്ച കോടതി വൻകിട ലോണുകളുടെ പലിശ നിര്‍ണയം ഉൾപ്പെടെ വ്യക്തമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നൽകിയിരുന്നു.

മോറട്ടോറിയം കാലത്തെ വായ്പാ പലിശ നിര്‍ണയം സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. ജസ്റ്റീസ് അശോക് ഭൂഷൺ, ആര്‍ സുഭാഷ് റെഡ്ഡി, എംആര്‍ ഷാ തുടങ്ങിയ ജഡ്ജിമാരുടെ ബഞ്ചാണ് വിഷയത്തിൽ വാദം കേട്ടത്.

ഒരു ചെറിയ കാര്യത്തിൽ തീരുമാനം എടുക്കാൻ സര്‍ക്കാരിന് ഒരു മാസത്തെ സമയം എന്തിനാണ് എന്നും കോടതി ചോദിച്ചു. നവംബര്‍ 15-ാണ് തീരുമാനം നടപ്പാക്കാൻ സര്‍ക്കാരിന് നൽകിയിരിക്കുന്ന അവസാന കാലാവധി. ഇതിനു മുമ്പ് നടപടി കൈക്കൊള്ളാം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്