ആപ്പ്ജില്ല

രണ്ടാം സാമ്പത്തിക പാക്കേജ്; ചെറുകിട വ്യവസായങ്ങൾക്ക് മൂന്ന് ലക്ഷം കോടി രൂപ വരെ വായ്പ

എംഎസ്എംഇകൾക്ക് പ്രത്യേക വായ്പ അനുവദിച്ച് കേന്ദ്ര സർക്കാർ. മൂന്ന് ലക്ഷം കോടി രൂപ വരെ ഈടില്ലാതെ വായ്പ നൽകും. നാല് വർഷമാണ് വായ്പാ കാലാവധി. വായ്പാ തിരിച്ചടവിന് ഒരു വർഷം മോറട്ടോറിയം നൽകും.

Samayam Malayalam 13 May 2020, 4:56 pm
ന്യൂഡൽഹി: രണ്ടാം സാമ്പത്തിക പാക്കേജിൻറെ ഭാഗമായി ചെറുകിട വ്യവസായങ്ങൾക്ക് പണ ലഭ്യത ഉറപ്പാക്കാൻ വിപുലമായ പാക്കേജ് ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചു. ഈടില്ലാത്ത മൂന്നു ലക്ഷം കോടി രൂപയുടെ വായ്പയാണ് സർക്കാർ ഗ്യാരൻറിയിൽ നൽകുന്നത്. നാല് വർഷമാണ് വായ്പാ കാലാവധി. ഒരു വർഷം വായ്പാ തിരിച്ചടവിന് മോറട്ടോറിയം നൽകും. ഒക്ടോബർ 31 വരെ ലോണിനായി അപേക്ഷിയ്ക്കാം.
Samayam Malayalam MSME


എംഎസ്എംഇ മേഖലയ്ക്കായി ആറു പദ്ധതികളാണ് പ്രധാനമായും പ്രഖ്യാപിയ്ക്കുന്നത്. തകർച്ച നേരിടുന്ന എംഎസ്എംഇകൾക്കായി 20,000 കോടി രൂപ നൽകും. അധിക വായ്പയായി ആണ് അധിക തുക അനുവദിയ്ക്കുക.ചെറുകിട വ്യവസായങ്ങളെ പിടിച്ചു നിർത്തുകയാണ് ലക്ഷ്യം. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയ്ക്ക് കൂടുതൽ മുൻതൂക്കം നൽകും. പ്രാദേശിക ബ്രാൻഡുകൾക്ക് ആഗോള വിപണി കണ്ടെത്താൻ ശ്രമിയ്ക്കും. ഇ-മാർക്കറ്റ് കണ്ടെത്തും.



ചെറുകിട വ്യവസായ മേഖലകളുടെ നിർവചനത്തിൽ മാറ്റങ്ങൾ വരുത്തി. ഇതിൻറെ അടിസ്ഥാനത്തിൽ ആയിരിക്കും നിക്ഷേപം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്