ആപ്പ്ജില്ല

ഓഹരി സൂചികകൾ നേട്ടത്തോടെ തുടങ്ങി

ബിഎസ്ഇയിലെ 310 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൊയ്തപ്പോൾ 196 കമ്പനികളുടെ ഓഹരികള്‍ നഷ്ടം നേരിട്ടു

Samayam Malayalam 21 Mar 2018, 9:50 am
മുംബൈ: ഓഹരി സൂചികകളില്‍ രണ്ടാംദിവസവും നേട്ടത്തോടെ തുടക്കം. നിഫിറ്റി 33,000 കടന്നു. സെന്‍സെക്‌സ് 94 പോയിന്‍റ് നേട്ടത്തില്‍ 33090ലെത്തിയപ്പോൾ നിഫ്റ്റി 57 പോയിന്‍റ് നഷ്ടത്തില്‍ 10181ലുമെത്തിയാണ് വ്യാപാരത്തിന് തുടക്കമിട്ടത്. ബിഎസ്ഇയിലെ 310 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൊയ്തപ്പോൾ 196 കമ്പനികളുടെ ഓഹരികള്‍ നഷ്ടം നേരിട്ടു. പോളിസി മീറ്റിങ് നടക്കുന്നതിനാൽ അമേരിക്കന്‍ വിപണികള്‍ നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തതിനെ തുടര്‍ന്നാണ് ഏഷ്യന്‍ വിപണികളും നേട്ടത്തിൽ വ്യാപാരം ആരംഭിച്ചത്.
Samayam Malayalam sensex and nifty opened with gain
ഓഹരി സൂചികകൾ നേട്ടത്തോടെ തുടങ്ങി


എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, ടിസിഎസ്, വേദാന്ത, ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക്, എസ്ബിഐ, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, സിപ്ല, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടം കൊയ്തപ്പോൾ ബജാജ് ഓട്ടോ, വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്