ആപ്പ്ജില്ല

വാരാന്ത്യത്തിൽ ഓഹരി സൂചികകള്‍ അവസാനിച്ചത് കനത്ത നഷ്ടത്തില്‍

വ്യാപാരം അവസാനിപ്പിക്കുമ്പോൾ സെന്‍സെക്‌സ് 317.74 പോയിന്‍റ് താഴ്ന്നു

TNN 11 Aug 2017, 4:40 pm
മുംബൈ: ഓഹരി സൂചികകള്‍ അവസാനിച്ചത് കനത്ത നഷ്ടത്തില്‍. വ്യാപാരം അവസാനിപ്പിക്കുമ്പോൾ സെന്‍സെക്‌സ് 317.74 പോയിന്‍റ് താഴ്ന്ന് 31213.59ലെത്തി. നിഫ്റ്റി 109.45 പോയിന്‍റ് ഇടിഞ്ഞ് 9710.80ലുമെത്തി.
Samayam Malayalam sensex cracks more than 300 points nifty loses above 100 points
വാരാന്ത്യത്തിൽ ഓഹരി സൂചികകള്‍ അവസാനിച്ചത് കനത്ത നഷ്ടത്തില്‍


ബിഎസ്ഇയിലെ 1525 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലായിരുന്നു. 1003 ഓഹരികള്‍ നേട്ടം കൊയ്തു. മികച്ച പാദഫലമാണ് പുറത്തുവിട്ടെങ്കിലും കിട്ടാക്കടത്തില്‍ വര്‍ധനയുണ്ടായി. ഇതിനെതുടര്‍ന്ന് എസ്ബിഐയുടെ ഓഹരി വില ആറ് ശതമാനത്തോളമാണ് ഇടിഞ്ഞത്.

ആക്‌സിസ് ബാങ്ക്, ഇന്‍ഫോസിസ്, വിപ്രോ, ലുപിന്‍, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നേട്ടത്തിലായിരുന്നു. ഹിന്‍ഡാല്‍കോ, എസ്ബിഐ, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, മാരുതി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ മോട്ടോഴ്‌സ് എന്നിവ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഈ മാസം ഇതുവരെ സെന്‍സെക്‌സിന് 1200 പോയിന്‍റും നിഫ്റ്റിക്ക് 300 പോയിന്‍റും നഷ്ടമായിട്ടുണ്ട്. മികച്ച നേട്ടത്തിൽ തുടങ്ങിയ സൂചികകള്‍ തുടര്‍ച്ചയായുള്ള വിൽപന സമ്മര്‍ദം മൂലം കൂപ്പുകുത്തുകയായിരുന്നു. യുഎസ് -ഉത്തര കൊറിയ സംഘര്‍ഷ സാധ്യത നിലനിൽക്കുന്നെന്നതും വിപണിക്ക് തിരിച്ചടിയായെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Sensex cracks more than 300 points, Nifty loses above 100 points

In Friday's opening trade, the market kept reeling under bearish pressure as Sensex and Nifty lost more than 300 and 100 points respectively.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്