മുംബൈ: സൂചികകളിൽ ഉണര്‍വ്വോടെ ഓഹരി വിപണിയ്ക്ക് തുടക്കമായി. വ്യാപാരം ആരംഭിച്ച ഉടൻ സെൻസെക്സ് 49.94 പോയിന്റ് ഉയര്‍ന്ന് 33,420.57ലെത്തിയപ്പോൾ നിഫ്റ്റി 9.05 പോയിന്റ് ഉയര്‍ന്ന് 10,254.05ലുമെത്തി. ഇന്ന് യുഎസ് ഡോളറിനോട് ഇന്ത്യൻ രൂപയുടെ മൂല്യം താരതമ്യേന മികച്ച നിരക്കായിരുന്നു.
ടാറ്റാ മോട്ടോഴ്സ്, എം ആന്റ് എം, യെസ് ബാങ്ക്, മാരുതി സുസുക്കി എന്നീ കമ്പനികളുടെ ഓഹരികൾ മികച്ച നേട്ടം കൈവരിച്ചപ്പോൾ ഡോ റെഡ്ഡിസ് ലാബ്സ്, എൻടിപിസി,എച്ച്ഡിഎഫ്സി, കോൾ ഇന്ത്യ എന്നീ കമ്പനികളുടെ ഓഹരികൾ നഷ്ടം നേരിട്ടു.