ആപ്പ്ജില്ല

ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം

ബിഎസ്ഇയിലെ 852 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൈവരിച്ചപ്പോൾ 302 ഓഹരികള്‍ നഷ്ടം നേരിട്ടു. ബാങ്ക്, ഊര്‍ജം, ഐടി തുടങ്ങിയ ഒട്ടുമിക്ക വിഭാഗങ്ങളിലെയും ഓഹരികള്‍ നേട്ടം കൊയ്തു.

Samayam Malayalam 15 Jan 2019, 10:58 am

ഹൈലൈറ്റ്:

  • ഓഹരിവിപണി സൂചികകളിൽ നേട്ടത്തോടെ വിപണിയ്ക്ക് തുടക്കമായി.
  • സെന്‍സെക്‌സ് 205 പോയിൻ്റ് ഉയര്‍ന്ന് 36059ലെത്തി.
  • നിഫ്റ്റി 59 പോയിൻ്റ് നേട്ടത്തില്‍ 10797ലുമെത്തി.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം
ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം
മുംബൈ: ഓഹരിവിപണി സൂചികകളിൽ നേട്ടത്തോടെ വിപണിയ്ക്ക് തുടക്കമായി. സെന്‍സെക്‌സ് 205 പോയിൻ്റ് ഉയര്‍ന്ന് 36059ലെത്തിയപ്പോൾ നിഫ്റ്റി 59 പോയിൻ്റ് നേട്ടത്തില്‍ 10797ലുമെത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 852 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൈവരിച്ചപ്പോൾ 302 ഓഹരികള്‍ നഷ്ടം നേരിട്ടു.
ബാങ്ക്, ഊര്‍ജം, ഐടി തുടങ്ങിയ ഒട്ടുമിക്ക വിഭാഗങ്ങളിലെയും ഓഹരികള്‍ നേട്ടം കൊയ്തു. അതേസമയം ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, യെസ് ബാങ്ക്, റിലയന്‍സ്, ഇന്‍ഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, ഒഎന്‍ജിസി, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്