ആപ്പ്ജില്ല

ഓഹരി വിപണിയില്‍ ഇടിവ്

ബാങ്കിങ്, റിയല്‍ എസ്റ്റേറ്റ് മേഖലകളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടം ഉണ്ടാക്കിയത്.

Samayam Malayalam 16 Sept 2019, 6:04 pm
Samayam Malayalam stock market.

രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചത് ഓഹരി വിപണിയിലും പ്രതിഫലിച്ചു.
മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 262 പോയിന്‍റുകള്‍ ഇടിഞ്ഞ് 37,123 പോയിന്‍റിലും, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി 72.40 പോയിന്‍റ് ഇടിഞ്ഞ് 11,003.50 പോയിന്‍റിലുമാണ് ക്ലോസ് ചെയ്തത്.

ബി.പി.സി.എല്‍,എം എം ,യു.പി.എല്‍, എസ്.ബി.ഐ, യെസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടം ഉണ്ടാക്കിയത്. അതേസമയം ടൈറ്റന്‍, ബ്രിട്ടാണിയ, ഒ.എന്‍.ജി.സി, ടെക്ക് മഹീന്ദ്ര തുടങ്ങിയവയാണ് നേട്ടം ഉണ്ടാക്കിയ കമ്പനികള്‍. ആഗോള വിപണിയിലും ഓഹരികള്‍ ഇടിഞ്ഞിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്