ആപ്പ്ജില്ല

Sensex: ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം

ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, യെസ് ബാങ്ക്, ഏഷ്യന്‍ പെയിൻ്റ്സ്, സണ്‍ ഫാര്‍മ, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നേട്ടം കൊയ്തു. ബിഎസ്ഇയിലെ 851 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായി.

Samayam Malayalam 20 Dec 2018, 11:33 am

ഹൈലൈറ്റ്:

  • തുടർച്ചയായ നേട്ടങ്ങൾക്ക് ശേഷം ഓഹരി വിപണിയിൽ ഇടിവ്
  • സെൻസെക്സ് സൂചിക 259 പോയിൻ്റ് താഴ്ന്ന്36,222ലെത്തി
  • നിഫ്റ്റി 78 പോയിൻ്റ് ഇടിഞ്ഞ് 10,888ലെത്തി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Sensex: ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം
Sensex: ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം
മുംബൈ: ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കമായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓഹരിവിപണിയിൽ നേട്ടം തുടരുകയായിരുന്നു. സെന്‍സെക്‌സ് 259 പോയിൻ്റ് നഷ്ടത്തില്‍ 36222ലെത്തി. അതേസമയം നിഫ്റ്റി 78 പോയിൻ്റ് താഴ്ന്ന് 10888ലുമെത്തി.
ബിഎസ്ഇയിലെ 851 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായി. അതേസമയം 681 ഓഹരികള്‍ നഷ്ടത്തിലുമായി. ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, യെസ് ബാങ്ക്, ഏഷ്യന്‍ പെയിൻ്റ്സ്, സണ്‍ ഫാര്‍മ, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നേട്ടം കൊയ്തു.

അതേസമയം ഇന്‍ഫോസിസ്, റിലയന്‍സ്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, വേദാന്ത, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി, വിപ്രോ, പവര്‍ ഗ്രിഡ് കോര്‍പ്, സിപ്ല, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്