ആപ്പ്ജില്ല

റെക്കോര്‍ഡ് നേട്ടങ്ങൾക്ക് ശേഷം സൂചികകൾ താഴേയ്ക്ക്

ബിഎസ്ഇയിലെ 437 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൊയ്തപ്പോൾ 668 ഓഹരികള്‍ നഷ്ടം നേരിട്ടു

TNN 24 Jan 2018, 11:35 am
മുംബൈ: തുടര്‍ച്ചയായ റെക്കോര്‍ഡ് നേട്ടങ്ങൾക്ക് ശേഷം സൂചികകൾ താഴേയ്ക്ക്. സെന്‍സെക്‌സ് 21 പോയിന്‍റ് താഴ്ന്ന് 36,118ലെത്തിയപ്പോൾ നിഫ്റ്റി 15 പോയിന്‍റ് നഷ്ടത്തില്‍ 11,068ലുമെത്തിയാണ് വിപണിക്ക് തുടക്കം കുറിച്ചത്. ബിഎസ്ഇയിലെ 437 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൊയ്തപ്പോൾ 668 ഓഹരികള്‍ നഷ്ടം നേരിട്ടു. പൊതുമേഖല ബാങ്കുകളുടെ നേട്ടം ഇന്നും തുടരുകയാണ്.
Samayam Malayalam sensex nifty trade mildly higher
റെക്കോര്‍ഡ് നേട്ടങ്ങൾക്ക് ശേഷം സൂചികകൾ താഴേയ്ക്ക്


ടിസിഎസ്, ഐടിസി, എച്ച്ഡിഎഫ്‌സി, ഒഎന്‍ജിസി, മാരുതി സുസുകി, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, വിപ്രോ, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നീ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലായപ്പോൾ ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്‍റ്സ്,ആക്‌സിസ് ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടം നേരിട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്