ആപ്പ്ജില്ല

ഓഹരിവിപണിയിൽ നഷ്ടത്തോടെ തുടക്കം

പൊതുമേഖല ഓഹരികളുടെ സൂചികയില്‍ നഷ്ടം തുടരുകയാണ്

TNN 19 Feb 2018, 12:16 pm
മുംബൈ: വാരാദ്യത്തിലെ ആദ്യ ദിനത്തിൽ ഓഹരിവിപണിയിൽ നഷ്ടത്തോടെ തുടക്കമായി. സെന്‍സെക്‌സ് 117 പോയിന്‍റ് താഴ്ന്ന് 33,893ലെത്തിയപ്പോൾ നിഫ്റ്റി 45 പോയിന്‍റ് നഷ്ടത്തില്‍ 10,402ലുമാണ് വ്യാപാരത്തിന് തുടക്കമായത്. പൊതുമേഖല ഓഹരികളുടെ സൂചികയില്‍ നഷ്ടം തുടരുകയാണ്. യുക്കോ ബാഹ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, അല്ലഹബാദ് ബാങ്ക്, പിഎന്‍ബി, സിറ്റി യൂണിയന്‍ ബാങ്ക് എന്നിവയുടെ ഓഹരിവില മൂന്നു മുതല്‍ പത്തു ശതമാനം വരെ ഇടിഞ്ഞു.
Samayam Malayalam sensex opened as slightly lower
ഓഹരിവിപണിയിൽ നഷ്ടത്തോടെ തുടക്കം


ഹിന്‍ഡാല്‍കോ, ഐടിസി, ലുപിന്‍, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടം കൊയ്തപ്പോൾ എസ്ബിഐ, ഏഷ്യന്‍ പെയിന്‍റ്സ്, ടാറ്റ സ്റ്റീല്‍, എച്ച്‌സിഎല്‍ ടെക്, സിപ്ല, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഒഎന്‍ജിസി, വിപ്രോ, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്