ആപ്പ്ജില്ല

സെൻസെക്സ് റെക്കോഡ് നേട്ടത്തിൽ; 500 പോയിൻറുകൾക്കരികെ..

ഓഹരി വിപണിയിൽ കുതിപ്പ്. സെൻസെക്സ് 487 പോയിൻറുകൾ ഉയർന്ന് 4,866 എന്ന പുതിയ റെക്കോഡിൽ എത്തി

Samayam Malayalam 25 Nov 2019, 2:42 pm
മുംബൈ: ഓഹരി വിപണിയിൽ കുതിപ്പേകി മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സിന് റെക്കോര്‍ഡ് നേട്ടം. 500 പോയിൻറുകൾ ഉയ‍ര്‍ന്ന് എക്കാലത്തെയും മികച്ച റെക്കോര്‍ഡ് ആയ 40,866 എന്ന നിലവാരത്തിലാണ് സെൻസെക്സ് എത്തിയത്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി 144 പോയിൻറുകളോളം ഉയര്‍ന്ന് 12,060 എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
Samayam Malayalam sensex
sensex


Also Read: ഓഹരി വിപണിയിലെ വിദേശ നിക്ഷേപം വർധിക്കുന്നു

Also Read: ഓഹരി വിപണിയില്‍ കുതിപ്പ്

ഭാരതി എയര്‍ടെൽ ഓഹരികൾ അഞ്ചു ശതമാനം ഉയര്‍ന്നിട്ടുണ്ട്. ടാറ്റ സ്റ്റീൽ, ഇൻ‍‍ഡസ് ഇൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കിയവയിൽ പെടുന്നു. യുഎസ്- ചൈന വ്യാപാര യുദ്ധത്തിൽ അയവുണ്ടായേക്കും എന്ന സൂചനകളാണ് ഓഹരി വിപണിയ്ക്ക് കരുത്തേകിയത്.

Also Read: ഓഹരി വിപണിയിൽ ഉണർവ്വ്: സെൻസെക്സ് മികച്ച നേട്ടത്തിൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്