ആപ്പ്ജില്ല

നേരിയ നേട്ടത്തോടെ ഓഹരി വിപണി തുടങ്ങി

ബിഎസ്‌ഇയിലെ 896 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൊയ്തപ്പോൾ 699 ഓഹരികള്‍ നഷ്ടം നേരിട്ടു.

Samayam Malayalam 11 Jul 2018, 10:57 am
മുംബൈ: നേരിയ നേട്ടത്തോടെ ഓഹരി വിപണി തുടങ്ങി. തുടര്‍ച്ചയായി മൂന്നാം വ്യാപാരദിനത്തിലാണ് സൂചികകളില്‍ നേട്ടം തുടരുന്നത്. സെന്‍സെക്‌സ് 84 പോയിന്‍റ് ഉയര്‍ന്ന് 36,324.07ലെത്തിയപ്പോൾ നിഫ്റ്റി 11 പോയിന്‍റ് നേട്ടത്തില്‍ 10,958ലുമെത്തി. ബിഎസ്‌ഇയിലെ 896 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൊയ്തപ്പോൾ 699 ഓഹരികള്‍ നഷ്ടം നേരിട്ടു.
Samayam Malayalam നേരിയ നേട്ടത്തോടെ ഓഹരി വിപണി തുടങ്ങി
നേരിയ നേട്ടത്തോടെ ഓഹരി വിപണി തുടങ്ങി


ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്‍റ്സ്, വിപ്രോ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, ഒഎന്‍ജിസി, ടിസിഎസ്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, എച്ച്‌ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നേട്ടം കൊയ്തപ്പോൾ ഐടിസി, റിലയന്‍സ്, ഡോ.റെഡ്ഡീസ് ലാബ്, മാരുതി സുസുകി, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, വേദാന്ത, സിപ്ല, ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്