ആപ്പ്ജില്ല

ഓഹരി വിപണിയിൽ ഉണർവ്വ്; നിഫ്റ്റി പുതിയ ഉയരത്തിനരികെ

ആഗോള വിപണികളിൽ പ്രകടമായ ഉണർവ്വ് ഇന്ത്യൻ ഓഹരി വിപണിയിലും പ്രതിഫലിച്ചു. സെൻസെക്സ് 350 പോയിൻറുകൾ ഉയർന്നു.

Samayam Malayalam 12 Feb 2020, 5:51 pm
കൊച്ചി: ഓഹരി വിപണിയിൽ ഉണർവ്വ്. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് 349.76 പോയിൻറുകൾ ഉയർന്ന് 41,565.90 എന്ന നിലവാരത്തിൽ എത്തി. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി 93.30 പോയിൻറുകൾ ഉയർന്ന് 12,201.20 പോയിൻറുകൾ എന്ന നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Samayam Malayalam sensex
sensex


ആഗോള വിപണിയിലും ഇന്ന് ഉണർവ്വ് പ്രകടമായിരുന്നു. ഹിന്ദുസ്ഥാൻ യൂണീലിവർ, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയവയാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. കോട്ടക്ക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, നെസ്ലെ എന്നിവയും നേട്ടമുണ്ടാക്കിയ ഓഹരികളിൽ പെടുന്നു.

Also Read: ഇന്ത്യയിൽ ഈ വർഷം 20,000 തൊഴിൽ നിയമനങ്ങൾ നടത്തുമെന്ന് കൊഗ്നിസൻറ്

കൊറോണ വൈറസ് ബാധ സാമ്പത്തിക രംഗത്തെ ബാധിക്കുമെന്ന ആശങ്കകൾക്ക് നേരിയ അയവു വന്നതും ഓഹരി വിപണിയിൽ ഉണർവിന് കാരണമായി. ഓഹരി വിപണിയിലെ വിദേശ സ്ഥാപന നിക്ഷേപകരുടെ സാന്നിധ്യവും കരുത്ത് പകർന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്