ആപ്പ്ജില്ല

വാരാദ്യം ഓഹരി വിപണിയ്ക്ക് നഷ്ടത്തോടെ തുടക്കം

പ്രധാന സെക്ടറുകളെല്ലാം നഷ്ടത്തിൽ തുടരുകയാണ്.

Samayam Malayalam 16 Jul 2018, 11:09 am
മുംബൈ: വാരാദ്യം ഓഹരി വിപണിയ്ക്ക് നഷ്ടത്തോടെ തുടക്കമായി. ഓഹരി സൂചികകള്‍ക്ക് കഴിഞ്ഞയാഴ്ചയിലെ നേട്ടം ആവര്‍ത്തിക്കാൻ സാധിച്ചില്ല.സെന്‍സെക്‌സ് 75 പോയിന്‍റ് താഴ്ന്ന് 36465ലെത്തിയപ്പോൾ നിഫ്റ്റി 37 പോയിന്‍റ് നഷ്ടത്തില്‍ 10,981ലുമെത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്. പ്രധാന സെക്ടറുകളെല്ലാം നഷ്ടത്തിൽ തുടരുകയാണ്. തിരിച്ചെടുക്കൽ പ്രശ്നം റദ്ദാക്കിയതിനെതുടര്‍ന്ന് പിസി ജ്വല്ലറിന്‍റെ ഓഹരി 25 ശതമാനത്തോളം ഇടിഞ്ഞു.
Samayam Malayalam വാരാദ്യം ഓഹരി വിപണിയ്ക്ക് നഷ്ടത്തോടെ തുടക്കം
വാരാദ്യം ഓഹരി വിപണിയ്ക്ക് നഷ്ടത്തോടെ തുടക്കം


ഏഷ്യന്‍ പെയിൻ്റ്സ്, എച്ച്ഡിഎഫ്‌സി, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, സിപ്ല, വേദാന്ത, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വിപ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടം കൊയ്തപ്പോൾ ഐഒസി, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, ലുപിന്‍, റിലയന്‍സ്, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്