ആപ്പ്ജില്ല

സേവന മേഖലയില്‍ ഇടിവ്

നിര്‍മാണ മേഖലയിലെ ഇടിവിനു പുറമെ സേവന മേഖലയിലും തളര്‍ച്ച പ്രകടം

Samayam Malayalam 4 Sept 2019, 5:04 pm
സേവന മേഖലയെയും തളര്‍ച്ച ബാധിച്ചിരിക്കുന്നതായി സൂചന. ആഗസ്റ്റിലെ സര്‍വീസസ് പി.എം.ഐ 52.4 ശതമാനം ആയാണ് ഇടിഞ്ഞ‌ത്. കഴിഞ്ഞ ജൂലൈയില്‍ ഇത് 53.2 ശതമാനമായി ഉയര്‍ന്നിരുന്നു. ഒരു വര്‍ഷത്തിലെ ഉയര്‍ന്ന പ്രകടനം ആയിരുന്നു ഇത്.
Samayam Malayalam services pmi index slows in august
സേവന മേഖലയില്‍ ഇടിവ്


ബിസിനസ് മേഖലയില്‍ പുതിയ നിക്ഷേപങ്ങള്‍ എത്താത്തതും തൊഴിലില്ലായ്മ വര്‍ധിക്കുന്നതും ഒക്കെ ഈ മേഖലയെയും ബാധിച്ചിട്ടുണ്ട്. സാമ്പത്തിക വളര്‍ച്ചയിലെ ഇടിവിന്‍റെയും ഉത്പാദന മേഖലയിലെ കുറവിന്‍റെയുമൊക്കെ പ്രതിഫലനം എല്ലാ മേഖലകളിലും പ്രകടമാണ്. അതേസമയം അടുത്ത 12 മാസങ്ങള്‍ക്കുള്ളില്‍ ഈ മേഖലയില്‍ കാര്യമായ വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്നും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്