ആപ്പ്ജില്ല

ഇന്ത്യക്കെതിരായ പരാമർശം: സ്‌നാപ്പ്‍‍ചാറ്റ് റേറ്റിങ് ഒറ്റ സ്റ്റാറായി കൂപ്പുകുത്തി

തുടർന്ന് #UninstallSnapchat എന്ന ഹാഷ്‌ടാഗോടെ പ്രതിഷേധം രേഖപ്പെടുത്താൻ സാമൂഹ്യമാധ്യമങ്ങളിൽ ആഹ്വാനം ഉണ്ടായി

TNN 16 Apr 2017, 3:51 pm
ന്യൂഡൽഹി: ഇന്ത്യ, സ്‌പെയിൻ തുടങ്ങിയ ദരിദ്ര രാജ്യങ്ങളിലേക്ക് സ്‌നാപ്പ്‍‍ചാറ്റ് വ്യാപിപ്പിക്കില്ലെന്ന സിഇഒ ഇവാൻ സ്‍പീഗെലിന്‍റെ പരാമർശം വൻ പ്രതിഷേധത്തിന് ഇടയാക്കി. പ്രതിഷേധം സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തതോടെ സ്‌നാപ്പ്‍‍ചാറ്റിന്‍റെ റേറ്റിങ് ഒരു സ്റ്റാറായി കൂപ്പു കുത്തി.
Samayam Malayalam snapchat ceo against india app rating falls down to 1 star from 5
ഇന്ത്യക്കെതിരായ പരാമർശം: സ്‌നാപ്പ്‍‍ചാറ്റ് റേറ്റിങ് ഒറ്റ സ്റ്റാറായി കൂപ്പുകുത്തി


ഈ ആപ്പ് സമ്പന്നർക്ക് വേണ്ടിയുള്ളതാണെന്നും ഇന്ത്യ, സ്പെയിൻ തുടങ്ങിയ ദരിദ്ര രാജ്യങ്ങളിലേക്ക് അത് വ്യാപിപ്പിക്കില്ലെന്നും 2015 ലാണ് സ്‍പീഗെൽ പ്രഖ്യാപിച്ചത്. തുടർന്ന് #UninstallSnapchat എന്ന ഹാഷ്‌ടാഗോടെ പ്രതിഷേധം രേഖപ്പെടുത്താൻ സാമൂഹ്യമാധ്യമങ്ങളിൽ ആഹ്വാനം ഉണ്ടായി.

ആപ്പിന് ഏറ്റവും കുറഞ്ഞ റേറ്റിങ് നൽകണമെന്നും ആഹ്വാനം ചെയ്തിരുന്നു. സ്‌നാപ്പ്ചാറ്റിനെതിരായ പോസ്റ്റുകളും #boycottsnapchat എന്ന ഹാഷ്‌ടാഗും പ്രചരിക്കുന്നുണ്ട്. ഇതോടെയാണ് ആപ്പിന്‍റെ കസ്റ്റമർ റേറ്റിങ് അഞ്ചിൽ നിന്ന് ഒന്നായി കുറഞ്ഞത്.

Snapchat CEO against India: App rating falls down to 1 star from 5

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്