ആപ്പ്ജില്ല

വർധിച്ച വേതന ചെലവ്; സ്‍നാപ്‍ഡീൽ ജീവനക്കാർക്ക് എട്ടിന്‍റെ പണി

ഉയ‍ര്‍ന്ന പ്രവര്‍ത്തന ചെലവുകൾ കമ്പനി ലാഭത്തെ പ്രതികൂലമായി ബാധിക്കാൻ തുടങ്ങിയതോടെയാണ് കമ്പനി പിരിച്ചുവിടൽ തീരുമാനം കൈകൊണ്ടത്.

TNN 27 Feb 2017, 11:24 am
ഓൺലൈൻ ഷോപ്പിങ് സൈറ്റായ സ്‍നാപ്‍ഡീൽ വേതനചെലവ് വ‍‍ര്‍ധിച്ചതിന്‍റെ പേരിൽ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നു . 2014-15 കാലയളവിൽ 367 കോടി രൂപയായിരുന്ന കമ്പനി ചെലവ് 2015-16 ആയപ്പോഴേക്കും 911 കോടി രൂപയായി വര്‍ധിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിൽ ചെലവ് വീണ്ടുമുയരുമെന്നാണ് പ്രാഥമിക നിഗമനം.
Samayam Malayalam snapdeal to lay off their employees
വർധിച്ച വേതന ചെലവ്; സ്‍നാപ്‍ഡീൽ ജീവനക്കാർക്ക് എട്ടിന്‍റെ പണി


ഉയ‍ര്‍ന്ന പ്രവര്‍ത്തന ചെലവുകൾ കമ്പനി ലാഭത്തെ പ്രതികൂലമായി ബാധിക്കാൻ തുടങ്ങിയതോടെയാണ് കമ്പനി പിരിച്ചുവിടൽ തീരുമാനം കൈകൊണ്ടത്. ഏതാണ്ട് അയ്യായിരത്തോളം ജീവനക്കാരാണ് നിലവിലുള്ളത്, അത് ക്രമേണ ആയിരത്തിലെത്തിക്കനുള്ള ശ്രമത്തിലാണ് കമ്പനിയിപ്പോൾ. അതോടെ ശമ്പളചെവല് 250 കോടി രൂപയാക്കി കുറയ്ക്കാമെന്നുള്ള പ്രതീക്ഷയും കമ്പനിക്കുണ്ട്.

2019 ഫെബ്രുവരിയില്‍ പ്രവര്‍ത്തനമാരംഭിച്ച കമ്പനി ഒരു വര്‍ഷത്തിനുള്ളിൽ തന്നെ പ്രമുഖ ഓൺലൈൻ ഷോപ്പിങ് സൈറ്റായി വികസിച്ചു. ഇന്ന് ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ ഓൺലൈൻ വിപണികളിലൊന്നായ സ്‍നാപ്‍‍‍‍ഡീൽ കടുത്ത മത്സരങ്ങൾ മൂലം കമ്പനി ചെലവ് മുൻപോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത വിധം വഴിമുട്ടിയിരിക്കുകയാണ്. ഇതുമൂലം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിൽ കമ്പനിക്ക് 3,293 കോടി രുപയുടെ നഷ്ടവും സംഭവിച്ചു.

Snapdeal to lay off their employees

Snapdeal has decided to lay off employees within the organisation.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്