ആപ്പ്ജില്ല

899 രൂപ നിരക്കിൽ വിമാന ടിക്കറ്റ്; ജനുവരി 29വരെ ബുക്ക് ചെയ്യാം, ഓഫർ നീട്ടി സ്പൈസ് ജെറ്റ്

ഏപ്രിൽ ഒന്ന് മുതൽ സെപ്തംബർ 30വരെയുള്ള ആഭ്യന്തര യാത്രയ്ക്കാണ് ഓഫർ ബാധകമാകുക. ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കുന്നതിനോ മാറ്റുന്നതിനോ ചാർജുകൾ ഈടാക്കില്ല. ഒപ്പം ടിക്കറ്റ് നിരക്കിന് തുല്യമായ സൗജന്യ ഫ്ലൈറ്റ് വൗച്ചറും ലഭിക്കും.

Samayam Malayalam 27 Jan 2021, 4:38 pm
കൊച്ചി: സ്‌പൈസ് ജെറ്റിന്റെ ബെഫിക്കർ സെയിൽ ഓഫർ വീണ്ടും നീട്ടി. 899 രൂപ നിരക്കിൽ വിമാന ടിക്കറ്റ് ലഭ്യമാക്കുന്ന തകർപ്പൻ ഓഫർ ആണ് ബെഫിക്കർ സെയിൽ. ഇത് മൂന്നാമത്തെ തവണയാണ് ഓഫറിന്റെ കാലാവധി നീട്ടുന്നത്. യാത്രക്കാർക്ക് ജനുവരി 29 വരെ ഓഫർ നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
Samayam Malayalam 899 രൂപ നിരക്കിൽ വിമാന ടിക്കറ്റ്; ജനുവരി 29വരെ ബുക്ക് ചെയ്യാം, ഓഫർ നീട്ടി സ്പൈസ് ജെറ്റ്
899 രൂപ നിരക്കിൽ വിമാന ടിക്കറ്റ്; ജനുവരി 29വരെ ബുക്ക് ചെയ്യാം, ഓഫർ നീട്ടി സ്പൈസ് ജെറ്റ്


ഏപ്രിൽ ഒന്ന് മുതൽ സെപ്തംബർ 30വരെയുള്ള ആഭ്യന്തര യാത്രയ്ക്കാണ് ഓഫർ ബാധകമാകുക. ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കുന്നതിനോ മാറ്റുന്നതിനോ ചാർജുകൾ ഈടാക്കില്ല. ഒപ്പം ടിക്കറ്റ് നിരക്കിന് തുല്യമായ സൗജന്യ ഫ്ലൈറ്റ് വൗച്ചറും ലഭിക്കും. ഇന്ത്യയ്ക്കകത്ത് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ഗോഎയറും കിടിലൻ ഓഫർ അവതരിപ്പിച്ചിട്ടുണ്ട്. ഗോഎയറിന്റെ റിപ്പബ്ലിക് ഡേ ഫ്രീഡം സെയിലിന്റെ ഭാഗമായുള്ള ഓഫറിൽ 859 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാക്കും. ഈമാസം 22 മുതൽ 29 വരെ ഓഫർ ലഭ്യമാണ്.

Also Read: ടിക് ടോക് സ്ഥിരമായി നിരോധിച്ചു; ഇന്ത്യയിലെ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ട് ബൈറ്റ്ഡാൻസ്

ഏപ്രിൽ ഒന്ന് മുതൽ ഡിസംബർ 31വരെ യാത്ര ചെയ്യുന്നവർക്കാണ് ഓഫർ ലഭ്യമാക്കുക. എട്ട് ദിവസം നടക്കുന്ന ഫ്രീഡം സെയിലിൽ വൺവേ യാത്രകൾക്ക് മാത്രമേ പ്രത്യേക നിരക്കുകൾ ബാധകമാകുകയുള്ളൂ. ബുക്ക് ചെയ്ത ടിക്കറ്റുകൾ വിമാനം പുറപ്പെടുന്ന 14 ദിവസത്തിനുള്ളിൽ റദ്ദാക്കുന്നതിന് ചാർജുകൾ ഈടാക്കില്ല. ഇത് പ്രൊമോ ഫെയർ സീറ്റുകൾക്ക് മാത്രമേ ബാധകമാകൂ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്