ആപ്പ്ജില്ല

Stock Market: നഷ്ടത്തില്‍ നിന്ന് കരകയറാതെ ഓഹരി വിപണി

38,771.27 ൽ വ്യാപാരം തുടങ്ങിയ ബിഎസ്ഇ സെൻസെക്സ് 80.30 പോയിൻ്റ് നഷ്ടത്തോടെ 38,564.88 ൽ വ്യാപാരം അവസാനിപ്പിച്ചു. വിൽപ്പന ആരംഭിച്ചപ്പോള്‍ 38,832.61 ആയി ഉയരുകയും 38,518.26 വരെ കുറയുകയും ചെയ്തു.

Samayam Malayalam 23 Apr 2019, 5:37 pm

ഹൈലൈറ്റ്:

  • നഷ്ടത്തില്‍ നിന്ന് കരകയറാതെ ഓഹരി വിപണി
  • സെൻസെക്സ് 80.30 പോയിൻ്റ് നഷ്ടത്തോടെ 38,564.88 ൽ
  • നിഫ്റ്റി 18.50 പോയിൻ്റ് നഷ്ടത്തോടെ 11,575.95 ലാണ് വ്യാപാരം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
മുംബൈ: ഓഹരി വിപണിയിൽ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. 38,771.27 ൽ വ്യാപാരം തുടങ്ങിയ ബിഎസ്ഇ സെൻസെക്സ് 80.30 പോയിൻ്റ് നഷ്ടത്തോടെ 38,564.88 ൽ വ്യാപാരം അവസാനിപ്പിച്ചു. വിൽപ്പന ആരംഭിച്ചപ്പോള്‍ 38,832.61 ആയി ഉയരുകയും 38,518.26 വരെ കുറയുകയും ചെയ്തു.
അതേസമയം നാഷണൽ സ്റ്റോക്ക് എക്സചേഞ്ചിൻ്റെ സൂചികയായ നിഫ്റ്റി 18.50 പോയിൻ്റ് നഷ്ടത്തോടെ 11,575.95 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഒഎന്‍ജിസി, സണ്‍ഫാര്‍മ, ബജാജ് ഫിനാന്‍സ്, കോല്‍ ഇന്ത്യ, റിലയന്‍സ് ഐടിസി തുടങ്ങിയവയാണ് സെൻസെക്സിൽ ലാഭം നേടിയ സ്റ്റോക്കുകൾ.വേദാന്ത, ആക്സിസ് ബാങ്ക്, ടിസിഎസ്, ഏഷ്യന്‍ പെയിന്‍റ്, ടാറ്റ മോട്ടോഴ്സ് എന്നിവയാണ് നഷ്ടം നേരിട്ട സ്റ്റോക്കുകൾ.

അതേസമയം ഒഎന്‍ജിസി, സണ്‍ഫാര്‍മ, ബജാജ് ഫിനാന്‍സ്, റിലയന്‍സ് എന്നിവയാണ് നിഫ്റ്റിയിൽ ലാഭം നേടിയ സ്റ്റോക്കുകള്‍. യെസ് ബാങ്ക്, ഇന്‍ഡസിന്‍റ് ബാങ്ക്, മാരുതി, ടാറ്റ സ്റ്റീല്‍ എന്നീ സ്റ്റോക്കുകൾ നഷ്ടം നേരിട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്