ആപ്പ്ജില്ല

Stock Market: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

38,208.30ൽ വ്യാപാരം തുടങ്ങിയ ബിഎസ്ഇ സെൻസെക്സ് 206.71 പോയിൻ്റ് ലാഭത്തോടെ 38,339.59ൽ വ്യാപാരം തുടരുകയാണ്. വിൽപ്പന ആരംഭിച്ചപ്പോള്‍ 38,379.80 വരെ ഉയരുകയും 38,148.44 വരെ കുറയുകയും ചെയ്തു.

Samayam Malayalam 28 Mar 2019, 12:45 pm

ഹൈലൈറ്റ്:

  • ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം
  • സെൻസെക്സ് 206.71 പോയിൻ്റ് ലാഭത്തോടെ 38,339.59ൽ
  • നിഫ്റ്റി 69.60 പോയിൻ്റ് ലാഭത്തോടെ 11,514.65 ൽ വ്യാപാരം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam sensex
മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. 38,208.30ൽ വ്യാപാരം തുടങ്ങിയ ബിഎസ്ഇ സെൻസെക്സ് 206.71 പോയിൻ്റ് ലാഭത്തോടെ 38,339.59ൽ വ്യാപാരം തുടരുകയാണ്. വിൽപ്പന ആരംഭിച്ചപ്പോള്‍ 38,379.80 വരെ ഉയരുകയും 38,148.44 വരെ കുറയുകയും ചെയ്തു.
അതേസമയം നാഷണൽ സ്റ്റോക്ക് എക്സചേഞ്ചിൻ്റെ സൂചികയായ നിഫ്റ്റി 69.60 പോയിൻ്റ് ലാഭത്തോടെ 11,514.65 ൽ വ്യാപാരം തുടരുകയാണ്.

സണ്‍ഫാര്‍മ, മാരുതി, കോള്‍ ഇന്ത്യ, ഏഷ്യന്‍ പെയിന്‍റ്സ്, യെസ് ബാങ്ക്, ഐടിസി തുടങ്ങിയവയാണ് സെൻസെക്സിൽ ലാഭം നേരിടുന്ന സ്റ്റോക്കുകൾ. എം ആൻ്റ് എം, പവ്വര്‍ഗ്രിഡ്, ബജാജ് ഓട്ടോ, റിലയന്‍സ്, ഒഎന്‍ജിസി എന്നിവയാണ് നഷ്ടം നേരിടുന്ന സ്റ്റോക്കുകൾ.

അതേസമയം എച്ച്സിഎല്‍ ടെക്, സണ്‍ഫാര്‍മ, അദാനി പോര്‍ട്സ്, സീല്‍ എന്നിവയാണ് നിഫ്റ്റിയിൽ ലാഭം നേരിടുന്ന സ്റ്റോക്കുകള്‍. ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, പവര്‍ഗ്രിഡ്, ഡോ.റെഡ്ഡി എന്നീ സ്റ്റോക്കുകൾ നഷ്ടം നേരിടുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്