ആപ്പ്ജില്ല

ബിസിനസിലെ 16 വർഷങ്ങൾ; വിജയകഥ പറഞ്ഞ് ഫേസ്ബുക്ക്

കോളേജിലെ ഒറ്റമുറിയിൽ നിന്ന് ആഗോള ടെക്നോളജി, ഇന്നവേഷൻ ഹബ്ബായ സിലിക്കൺ വാലിയിലേയ്ക്ക് തൻറെ ഓഫീസ് മാറ്റാൻ മാർക്ക് സക്കർബർഗിന് ഒരു വർഷം പോലും വേണ്ടി വന്നില്ല . ഹാർവാർഡ് സർവ്വകലാശാലയിലെ തൻറെ കൂട്ടുകാരുമായുള്ള ആശയവിനിമയത്തിനായി തുടങ്ങിയ സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിൽ ഒന്നായി വളർന്ന വിജയകഥ അറിയാം.

Samayam Malayalam 4 Feb 2020, 12:36 pm
കൊച്ചി: ലോകമെമ്പാടുമുള്ള ആശയ വിനിമയ സംവിധാനത്തിന് ആധുനികതയുടെ മുഖം നൽകിയ ഫേസ് ബുക്ക്
Samayam Malayalam Mark Zuckerberg
Mark Zuckerberg

ബിസിനസിൽ വിജയകരമായ 16 വർഷങ്ങൾ പൂർത്തിയാക്കി. വർഷങ്ങൾക്ക് മുമ്പ് (2004) ഫെബ്രുവരി നാലാം തിയതിയാണ് മാർക്ക് സക്കർബർഗും സൃഹൃത്തുക്കളും ചേർന്ന് ഫേസ്ബുക്കിന് രൂപം നൽകുന്നത്. (ഔദ്യോഗികമായി പ്രഖ്യാപിച്ചത് ജൂൺ 2004-ൽ) ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ ടെക്നോളജി കമ്പനികളിൽ ഒന്ന് കൂടെയാണ് ഇത്.

ലോകത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ കമ്പനികളുടെ പട്ടികയിലും ഫേസ്ബുക്ക് എന്നേ ഇടം നേടിക്കഴിഞ്ഞു.
12 വയസിൽ അച്ഛൻറെ ഓഫീസ് കമ്മ്യൂണിക്കേഷൻ എളുപ്പമാക്കി കൊടുക്കുന്നതിനായി സക്ക് നെറ്റ് എന്ന കമ്മ്യൂണിക്കേഷൻ ആപ്പ് വികസിപ്പിച്ചിട്ടുണ്ട് കൊച്ച് സക്ക‍‍ര്‍ബ‍ര്‍ഗ്. കംപ്യൂട്ട‍ര്‍ പ്രോഗ്രാമിങ്ങിൽ ഉണ്ടായിരുന്ന പ്രാവീണ്യമാണ് ആശയ വിനിമയ രംഗത്തെ പുതിയ സാധ്യതകൾ മനസിലാക്കി പുതിയ കമ്പനി തുടങ്ങാനും അത് വിജയകരമായി മുന്നോട്ട് നയിക്കാനും സക്ക‍ര്‍ബ‍ര്‍ഗിന് കരുത്തേകിയത്. 2004-ൽ ഹാർഡ് വേർഡ് സർവ്വകലാശാലയിലെ സുഹൃത്തുക്കളുമായുള്ള ആശയവിനിമയത്തിനായാണ് ദ ഫേസ്ബുക്ക് എന്ന സോഷ്യൽ നെറ്റ് വ‍ര്‍ക്കിങ് സൈറ്റിൻറെ തുടക്കം.

Also Read: നമസ്ക്കാരം! വാ‍‍ര്‍ത്തകൾ ലഭ്യമാക്കുന്നത് ഫേസ്ബുക്ക്..

2004 അവസാനത്തോടെ പത്ത് ലക്ഷം ഉപഭോക്താക്കളെ നേടിയപ്പോൾ സക്ക‍ര്‍ബര്‍ഗിൻറെ ആത്മവിശ്വാസം ഇരട്ടിച്ചു. കമ്പനിയിൽ നിക്ഷേപിയ്ക്കാൻ വെഞ്ച്വ‍ര്‍ കാപിറ്റൽ നിക്ഷേപകരും തയ്യാറായി. ഇതോടെ ഫേസ്ബുക്കിൻറെ ഭാഗ്യവും തെളിഞ്ഞു. വീട്ടിലെ ഒറ്റമുറിയിൽ നിന്ന് സിലിക്കൺ വാലിയിലേക്ക് ഓഫീസ് മാറ്റിയ സക്ക‍ര്‍ബര്‍ഗിന് 2005 ഓടെ 55 ലക്ഷം ഉപഭോക്താക്കളെ നേടാനായി. പിന്നീട് ബിസിനസ് നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഫേസ്ബുക്ക് എത്തപ്പെടുകയായിരുന്നു. 7,000 കോടി ഡോളറിൽ അധികം ആണ് 2019-ലെ കമ്പനിയുടെ ആസ്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്