ആപ്പ്ജില്ല

50,000 രൂപയിൽ തുടങ്ങിയ ഒരു ബിസിനസ്; വിറ്റുവരവ് ഏഴ് കോടി രൂപ, തുറന്നത് 78 ഔട്ട്‍ലെറ്റുകൾ

50,000 രൂപയിൽ തുടങ്ങിയ ഒരു ചെറു ബിസിനസ്. ഇപ്പോൾ വിറ്റുവരവ് ഏഴു കോടി രൂപയിലേറെ. തുടങ്ങിയത് 78 ഔട്ട്ലെറ്റുകൾ.

Samayam Malayalam 16 Nov 2021, 6:27 pm
50,000 രൂപ മുതൽ മുടക്കിൽ തുടങ്ങിയ ഒരു സംരംഭം. ഇപ്പോൾ വിറ്റുവരവ് ഏഴ് കോടി രൂപയിലേറെ. തുറന്നത് 78 ഔട്ട്ലെറ്റുകൾ . തുടങ്ങിയത് വേറൊന്നുമല്ല ഒരു ചായക്കടയാണ്. തമിഴ്നാട്ടിൽ. കാപ്പിയേക്കാൾ ചായ ഇഷ്ടപ്പെടുന്ന തമിഴ് സഹോദരങ്ങളുടെ താൽപ്പര്യം മനസിലാക്കി തുടങ്ങിയ ഒരു ലഘു സംരംഭമാണ്. പ്രദേശത്ത് വന്ന ട്രെൻഡി കോഫി ഷോപ്പുകളെയെല്ലാം പൂട്ടിച്ച് ഈ ചായക്കട അങ്ങനെ മുന്നേറുകയാണ്. തമിഴ്നാട്ടിൽ ചായയുടെ ജനപ്രീതിയും മേൽക്കോയ്മയും മനസ്സിലാക്കി, തദ്ദേശ വാസിയായ ജോസഫ് രാജേഷ് ആണ് ഒരു ചായക്കട തുടങ്ങിയത് . പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
Samayam Malayalam successful business with rs 50000 investment
50,000 രൂപയിൽ തുടങ്ങിയ ഒരു ബിസിനസ്; വിറ്റുവരവ് ഏഴ് കോടി രൂപ, തുറന്നത് 78 ഔട്ട്‍ലെറ്റുകൾ


വിജയം നൽകിയ ഫ്രാഞ്ചൈസി മോഡൽ

ഈ ലഘു സംരംഭം ഇത്രയധികം വിജയിക്കാൻ കാരണം ഫ്രാഞ്ചൈസി ഔട്ട്ലറ്റുകൾ തന്നെയാണ്. ഓരോ സ്റ്റോറിൽ നിന്നും പ്രതിമാസം 40,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ വരുമാനമുണ്ട്.. ഫ്രാഞ്ചൈസി എടുത്തിട്ടുള്ളവരിൽ സ്ത്രീകളുമുണ്ട്. ബ്ലാക്ക് പീക്കോ എന്ന പേരിൽ തന്നെയാണ് ഫ്രാഞ്ചൈസികൾ പ്രതിമാസം അഞ്ച് ലക്ഷം രൂപ വരെ സമ്പാദിക്കുന്നവരുമുണ്ട്. സ്ത്രീകൾക്ക് സബ്‌സിഡിയോടെ ഫ്രാഞ്ചൈസി ലൈസൻസുകൾ അനുവദിക്കുന്നുണ്ട്.

2020-21 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ മൊത്തം ബിസിനസ് ഏഴ് കോടി രൂപയായിരുന്നു. ഈ വർഷം 60 പുതിയ ശാഖകൾ കൂടി തുറക്കാനാണ് ജോസഫ് രാജേഷ് ലക്ഷ്യമിടുന്നത്. ചായക്കും പലഹാരങ്ങൾക്കും ഒക്കെ, 10 രൂപ മുതൽ 30 രൂപ വരെ മാത്രമേ വിലയുള്ളൂ എന്നതും ബ്ലാക്ക് പീക്കോയെ വിജയിപ്പിച്ച ഒരു ഘടകമാണ്.

100 ചതുരശ്രയടിയിലെ കടയിൽ നിന്ന് വളര്‍ച്ച

200 ചതുരശ്രയടിയിലെ കുഞ്ഞൻ വീട്ടിൽ നിന്നാണ് സ്വന്തം സംരംഭം എന്ന സ്വപ്നത്തിലേക്കുള്ള തുടക്കം. 500 രൂപ പ്രതിമാസ ശമ്പളത്തിൽ ഒരു നെയ്ത്ത് കമ്പനിയിൽ തുടക്കത്തിൽ ജോലി ചെയ്തിരുന്നു. പിന്നീട് എംഎൽഎം ബിസിനസിൽ സെയിൽസ് എക്സിക്യൂട്ടിവ് ആയി. പ്രതിമാസം 40,000 രൂപ മുതൽ ഒക്കെ നേടി തുടങ്ങിയെങ്കിലും സ്വന്തം ബിസിനസ് എന്ന ആഗ്രഹം കൊണ്ട് ജോലി ഉപേക്ഷിക്കുകയായിരുന്നു. ചെന്നൈയിലെ ഗ്രാൻഡ് മാളിൽ 100 ചതുരശ്രയടി സ്ഥലത്താണ് ആദ്യ കട തുടങ്ങിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്