ആപ്പ്ജില്ല

സുധ ബാലകൃഷ്ണന്‍ റിസര്‍വ് ബാങ്കിന്‍റെ ആദ്യ സി എഫ് ഒ

മെയ് 15 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം

Samayam Malayalam 28 May 2018, 12:49 pm
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായിസുധ ബാലകൃഷ്ണന്‍ നിയമിതയായി. മെയ് 15 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്റോറി ലിമിറ്റഡ് വൈസ് പ്രസിഡന്റ് ആയിരുന്നു സുധ ബാലകൃഷ്ണന്‍.
Samayam Malayalam Capture


റിസര്‍വ് ബാങ്കിന്‍റെ ചരിത്രത്തിലെ തന്നെ ഘടനാപരമായ വലിയ അഴിച്ചുപണിയായാണ് സിഎഫ്ഒ നിയമനം വിലയിരുത്തപ്പെടുന്നത്. ബാങ്കിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയായിരുക്കും സുധ. ആര്‍ ബി ഐയുടെ ബാലന്‍സ് ഷീറ്റ്, സര്‍ക്കാരിനുള്ള ലാഭവിഹിതം തുടങ്ങിയ കാര്യങ്ങളുടെ ചുമതല ഇവര്‍ വഹിക്കും.

ബാങ്കുകളില്‍ വന്‍തോതില്‍ വായ്പ തട്ടിപ്പുകള്‍ അരങ്ങേറുന്ന സാഹചര്യത്തില്‍ സി എഫ് ഓ നിയമനത്തിന് പ്രത്യേക പ്രാധാന്യമാണ് ഉള്ളത്

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്