ആപ്പ്ജില്ല

ഇനി സപ്ലൈകോ ഉത്പന്നങ്ങൾ ഓൺലൈനിലൂടെ

സപ്ലൈകോ ഔട്ട്ലെറ്റുകളിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ ഇനി ഓൺലൈനിലൂടെ ഓര്‍ഡര്‍ ചെയ്യാം. ദൂരം അനുസരിച്ചാണ് ഡെലിവറി ചാര്‍ജ് ഈടാക്കുകയെങ്കിലും പരമാവധി 60 രൂപയേ ഈടാക്കൂ.

Samayam Malayalam 20 Oct 2020, 10:35 am
കൊച്ചി: ഇനി ഓൺലൈൻ ഓര്‍ഡര്‍ മതി. സപ്ലൈകോ സാധനങ്ങൾ വീട്ടിൽ എത്തും. അഞ്ചു കിലോമീറ്ററിന് 30 രൂപ ഡെലിവറി ചാര്‍ജ് ഈടാക്കിയാണ് അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ സപ്ലൈകോ വീടുകളിൽ എത്തിയ്ക്കുന്നത്. പത്തനംതിട്ട, എറണാകുളം, കോഴിക്കോട്,തൃശൂര്‍ ഉൾപ്പെടെയുള്ള നഗരങ്ങളിൽ സേവനം ലഭ്യമാകും.21 ഔട്ട്ലെറ്റുകളിൽ നിന്നാണ് പദ്ധതി തുടങ്ങിയിരിക്കുന്നത്.
Samayam Malayalam Supplyco Online Shoppping
സപ്ലൈകോ ഓൺലൈൻ ഡെലിവറി


48-ഓളം സ്ഥാപനങ്ങൾ താത്പര്യപത്രം നൽകിയതിൽ നിന്ന് 19 കമ്പനികളെയാണ് ഇതിനായി സപ്ലൈകോ തെരഞ്ഞെടുത്തിരിയ്ക്കുന്നത്. ഈ കമ്പനികളുടെ ആപ്പ് ഉപയോഗിച്ചാണ് സപ്ലൈകോ സാധനങ്ങൾ ഓര്‍ഡര്‍ ചെയ്യേണ്ടത്. ഓരോ കമ്പനിയ്ക്കും നിശ്ചിത ഔട്ട്ലെറ്റുകൾ ഉണ്ടാകും.

Also Read: കൊച്ചി വാട്ടര്‍ മെട്രോ ജനുവരിയിൽ പ്രവര്‍ത്തനം തുടങ്ങും

പരമാവധി 60 രൂപയേ സര്‍വീസ് ചാര്‍ജായി ഈടാക്കാനാകൂ. അഞ്ചു കിലോമീറ്ററിൽ അധികം ദൂരമുണ്ടെങ്കിൽ കമ്പനികൾക്ക് നിശ്ചിത തുക ഈടാക്കാം.ഇതിൽ കൊര്‍പ്പറേഷന് സാമ്പത്തിക ബാധ്യതയില്ല എന്നാണ് സൂചന. വിൽപ്പനയും വിതരണവും അനുസരിച്ച് മറ്റ് ജില്ലകളിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിയ്ക്കും .

കൊവിഡ് കാലത്ത് സപ്ലൈകോ ഉത്പന്നങ്ങളുടെ ഓൺലൈൻ വിൽപ്പന നിരവധിപേര്‍ക്ക് സഹായകരമായേക്കും. . കൊവിഡ് വ്യാപനത്തിൻെറ തുടക്കത്തിൽ സൊമാറ്റോയുമായി ചേര്‍ന്ന് എറണാകുളം ജില്ലയിൽ ചില ഇടങ്ങളിൽ സപ്ലൈകോ ഉത്പന്നങ്ങളുടെ ഓൺലൈൻ ഡെലിവറി തുടങ്ങുന്നതായി റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്