ആപ്പ്ജില്ല

ഇനി ക്രിപ്റ്റോകറൻസി ട്രേഡ് ചെയ്യാം; സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്

ബിറ്റ് കോയിൻ ഉൾപ്പെടെയുള്ള വെർച്വൽ കറൻസികളുടെ ട്രേഡിങ് പ്രോത്സാഹിപ്പിയ്ക്കുന്നതിന് പുതിയ ഉത്തരവ് സഹായകരമാകും. ഈ രംഗത്തെ വ്യാപാരത്തിൽ ഇനി നിർണായകമായ മാറ്റങ്ങൾ പ്രതീക്ഷിയ്ക്കാം

Samayam Malayalam 4 Mar 2020, 5:45 pm
ന്യൂഡൽഹി: ഇനി ക്രിപ്റ്റോകറൻസി സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ട്രേഡ് ചെയ്യാം. ട്രേഡിങ് അനുവദിച്ച് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. ഇൻറർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ്യ ഇന്ത്യ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. 2018 -ൽ ആർബിഐ രാജ്യത്ത് ഏർപ്പെടുത്തിയ ക്രിപ്റ്റോ കറൻസി നിരോധനത്തിനാണ് ഇതോടെ പൂട്ടു വീഴുന്നത്. ബിറ്റ് കോയിനുകൾ ഉൾപ്പെടെയുള്ള വെർച്വൽ കറൻസികൾക്ക് 2018 മുതൽ കേന്ദ്ര ബാങ്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
Samayam Malayalam Bitcoin


ക്രിപ്റ്റോ കറൻസി ഉപയോഗിച്ചുള്ള ബാങ്കിങ് ഇടപാടുകൾക്കും സ്റ്റോക്ക് എക്സ്ചേഞ്ചുകൾ മുഖേനയുള്ള വ്യാപാരത്തിനുമായിരുന്നു നിയന്ത്രണം. രാജ്യത്തെ ബാങ്കിങ് സംവിധാനം സംരക്ഷിക്കുക കൂടെയായിരുന്നു നിരോധനത്തിനു പിന്നിലെ ലക്ഷ്യം.

ക്രിപ്റ്റോ കറൻസി സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടിയാകും എന്നായിരുന്നു നിരീക്ഷണം. കള്ളപ്പണം ഇടപാടുകൾ വർധിയ്ക്കാനും ഇത് ഇടയാക്കും എന്നായിരുന്നു കേന്ദ്ര ബാങ്കിൻറെ വാദം. വിവിധ രാജ്യങ്ങളിൽ ബിറ്റ്കോയിൻ പോലുള്ള വെർച്വൽ കറൻസികൾ ട്രേഡ് ചെയ്യുന്നതിന് ഇപ്പോളും നിരോധനമുണ്ട്.

Also Read: കൊറോണ; കൂട്ടത്തോടെ വിമാന സർവീസുകൾ ക്യാൻസൽ ചെയ്ത് കമ്പനികൾ

ക്രിപ്റ്റോ കറൻസികളിൽ ഏറ്റവും മൂല്യമുള്ളതും ട്രേഡിങ് നടക്കുന്നതും ബിറ്റ്കോയിനിലാണ്. ഒരു യുഎസ് ഡോളറിനെതിരെ 10,000 ഡോളറാണ് ബിറ്റ്കോയിൻറെ മൂല്യം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്