ആപ്പ്ജില്ല

എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ ടെലികോം കമ്പനികള്‍ 92,000 കോടി രൂപ സർക്കാരിനു നൽകണം

എജിആർ ഇനത്തിൽ നല്‍കാനുള്ള തുകയും പിഴയും ഉള്‍പ്പെടെ 92,000 കോടി രൂപ ടെലികോം കമ്പനികൾ സർക്കാരിന് നൽകണമെന്ന് സുപ്രീം കോടതി

Samayam Malayalam 24 Oct 2019, 6:58 pm
ന്യൂഡൽഹി:എയര്‍ടെല്‍,വോഡഫോണ്‍ ഐഡിയ തുടങ്ങിയ ടെലികോം കമ്പനികൾ 92,000 കോടി രൂപ കേന്ദ്ര ടെലികോം വകുപ്പിന് നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവ്. സ്പെക്ട്രം ചാര്‍ജുകളും ലൈസന്‍സ് ഫീസും കണക്കാക്കുന്ന അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂവിനെ ചൊല്ലി സര്‍ക്കാരുമായുള്ള തര്‍ക്കങ്ങളാണ് വിധിയിലേക്ക് നയിച്ചത്.
Samayam Malayalam tele


ടെലികോം വകുപ്പിന് നല്‍കാനുള്ള തുകയും പിഴയും ഉള്‍പ്പെടെയാണ് 92,000 കോടി രൂപ നല്‍കേണ്ടത്.
ജസ്റ്റീസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിൽ ഉള്ള ബെഞ്ചിന്‍റേതാണ് ഉത്തരവ്. ആറു മാസമാണ് ബാധ്യതകള്‍ തീര്‍ക്കാന്‍ അനുവദിച്ചിരിക്കുന്ന കാലാവധി. ടെലികോം വകുപ്പിന്‍റെ അഡ്ജസ്റ്റ‍ഡ് ഗ്രോസ് റെവന്യൂ നിര്‍വചന പ്രകാരം ഡിവിഡെന്‍ഡ്, കമ്പനികളുടെ ഹാന്‍ഡ്സെറ്റ് വില്‍പ്പന,സ്ക്രാപ്പ് വില്‍പ്പനയില്‍ നിന്നുള്ള ലാഭം എന്നിവയെല്ലാം എജിആറിനു കീഴില്‍ വരുന്നവയാണ്.എന്നാല്‍ ടെലികോം കമ്പനികള്‍ ഇത് സംബന്ധിച്ച് തര്‍ക്കം ഉന്നയിക്കുന്നു. സ്പെക്ട്രം ചാ‍ര്‍ജുകളും ലൈസന്‍സ് ഫീസും മാത്രമാണ് എജിആറിന്‍റെ പരിധിയിൽ വരുന്നത് എന്നാണ് കമ്പനികളുടെ വാദം.

ഭാരതി എയര്‍ടെല്‍ 21,682 കോടി രൂപയാണ് ലൈസന്‍സ് ഫീസിനത്തിൽ സര്‍ക്കാരിന് നല്‍കാനുള്ളത്. വോഡഫോണ്‍ ഐ‍ഡിയ നല്‍കാനുള്ളത്19,822.71 കോടി രൂപയും. ഇവ കൂടാതെ സർക്കാരിൻറെ എജിആർ നിർവചനത്തിൻ കീഴിൽ വരുന്ന എല്ലാ സേവനങ്ങൾക്കും കമ്പനികൾ ഫീസ് നൽകാനാണ് കോടതി ഉത്തരവ്,

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്