ആപ്പ്ജില്ല

ടിക് ടോക്കിന് പകരക്കാരൻ; ടൈംസ് തുടങ്ങി ടകാ ടക്

ടിക് ടോക്കിൻെറ ഇന്ത്യൻ പതിപ്പ് ടാകാ ടക് പുറത്തിറങ്ങി. മലയാളം ഉൾപ്പെടെ 10-ഓളം ഭാഷകളിൽ ലഭ്യമാണ്. വീഡിയോകൾ സൃഷ്ടിയ്ക്കാനും സിനിമാ ഡയലോഗുകൾ ഡബ്ബു ചെയ്യാനും എഡിറ്റ് ചെയ്യാനുമൊക്കെ സഹായകരമായ തരത്തിൽ ആപ്പ് രൂപീകരിച്ചിരിയ്ക്കുന്നത്

Samayam Malayalam 11 Jul 2020, 10:04 am
ന്യൂഡൽഹി: ചൈനീസ് ആപ്പുകൾ സര്‍ക്കാര്‍ നിരോധിച്ചതോടെ തദ്ദേശീയ ആപ്പുകൾക്ക് ഡിമാൻഡ് ഏറുകയാണ്. ചുരുങ്ങിയ കാലം കൊണ്ട് യുവാക്കൾക്കിടയിൽ ഉൾപ്പെടെ ഏറെ ജനപ്രീതി നേടിയ ടിക് ടോക്കിന് പകരം ഇപ്പോൾ ടകാ ടക് എന്ന പുതിയ ആപ്ലിക്കേഷൻ എത്തിയിരിക്കുകയാണ്.
Samayam Malayalam ടാകാ ടക്
ടാകാ ടക്


എംഎക്സ് പ്ലെയര്‍ ആണ് ആപ്പിക്കേഷൻ ലോഞ്ച് ചെയ്തിരിക്കുന്നത്. ഉപഭോക്താക്കൾക്ക് വീഡിയോകൾ കാണാനും വീഡിയോ കണ്ടൻറുകൾ സൃഷ്ടിയ്ക്കാനും പങ്കു വയ്ക്കാനും ഈ ആപ്പിലൂടെ ആകും.
ഡയലോഗ് ഡബ്ബിങ്, കൊമഡി, ഫൂഡ്, എൻറര്‍ടെയ്ൻറ്മെൻറ് തുടങ്ങി വിവിധ വിഭാഗങ്ങളിൽ 100 കണക്കിന് വീഡിയോകൾ ലഭ്യമാണ്.

Also Read: ഇനി പാത്രം കഴുകേണ്ട; ഡിഷ് വാഷര്‍ കഴുകിക്കൊള്ളും; വിൽപ്പന കുതിയ്ക്കുന്നു

ടിക് ടോക്കിൽ ചെയ്തിരുന്നതു പോലെ വീഡിയോകൾ സൃഷ്ടിയ്ക്കാനും സിനിമാ ഡയലോഗുകൾ ഡബ്ബു ചെയ്യാനും വീഡിയോ എഡിറ്റ് ചെയ്ത് ആകര്‍ഷകമാക്കാനും ഒക്കെ ഈ ആപ്പിലൂടെ ആകും.മലയാളം ഉൾപ്പെടെ 10-ഓളം ഭാഷകളിൽ ലഭ്യമാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്