ആപ്പ്ജില്ല

തെരുവ് നായ്ക്കളെ സഹായിക്കാൻ മൊബൈൽ ആപ്പ് പുറത്തിറക്കാനൊരുങ്ങി 17കാരൻ

'ടീൻസ് ഫോർ ടെയിൽസ്' എന്ന പേരിലാണ് ആപ്പ് ‌പുറത്തറിക്കുക. സെപ്തംബർ മുതൽ ബീറ്റ പരിശോധനയ്ക്കായി അയച്ച ആപ്ലിക്കേഷനിവ്‍ ഇതുവരെ 1,000 നായ്ക്കളെ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാനിലെ ജയ്പൂരിലെ ജയശ്രീ പെരിവാൾ ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർത്ഥിയാണ് രാജ്‌വീർ.

Samayam Malayalam 25 Oct 2020, 5:53 pm
ഡൽഹി: തെരുവ് നായ്ക്കളെ സഹായിക്കാൻ മൊബൈൽ ആപ്പ് പുറത്തിറക്കാൻ ഒരുങ്ങുകയാണ് 17കാരനായ രാജ്‌വീർ ബൻസാൽ. 'ടീൻസ് ഫോർ ടെയിൽസ്' എന്ന പേരിലാണ് ആപ്പ് ‌പുറത്തറിക്കുക. സെപ്തംബർ മുതൽ ബീറ്റ പരിശോധനയ്ക്കായി അയച്ച ആപ്ലിക്കേഷനിവ്‍ ഇതുവരെ 1,000 നായ്ക്കളെ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാനിലെ ജയ്പൂരിലെ ജയശ്രീ പെരിവാൾ ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർത്ഥിയാണ് രാജ്‌വീർ.
Samayam Malayalam app
തെരുവ് നായ്ക്കളെ സഹായിക്കാൻ മൊബൈൽ ആപ്പ് പുറത്തിറക്കാനൊരുങ്ങി 17കാരൻ


കൊറോണ വൈറസ് ലോക്ക് ഡൗണിനിടെയായിരുന്നു രാജ്‍വീർ ടീൻസ് ഫോർ ടെയിൽസ് എന്ന പേരിൽ സോഷ്യൽ സ്റ്റാർട്ടപ്പ് ആരംഭിച്ചത്. ഇന്ന് പ്രതിദിനം 6,000 മൃഗങ്ങൾക്കായി 1200 കിലോഗ്രാം ഭക്ഷണമാണ് സംഘടന നൽകുന്നത്. ഒരുകൂട്ടം കൗരമാരക്കാരുടെ കൂട്ടായ പ്രവർത്തനംകൊണ്ട് ടീൻസ് ഫോർ ടെയിൽസ് എന്ന സംരംഭം വിജയകരമായി മുന്നേറുകയാണ്. ഇതിനൊപ്പം കൂടുതൽ സേവനം ലഭ്യമാക്കുന്നതിനായി ടീൻസ് ഫോർ ടെയിൽസ് ഡിജിറ്റലാകാൻ ഒരുങ്ങുകയാണ് രാജ്‍വീർ. ടീൻസ് ഫോർ ടെയിൽസിന്റെ പ്രവർത്തനം ഇനിമുതൽ ആപ്ലിക്കേഷൻ വഴി ലഭ്യമാകും.

Also Read: 2020-21ലെ ആദായനികുതി റിട്ടേൺ: ആവശ്യമായ രേഖകൾ എന്തൊക്കെ? അവസാന തീയതി എന്ന്? അറിയേണ്ടതെല്ലാം

ഉപയോക്താക്കൾക്കായുള്ള ഒരു പ്ലാറ്റ്ഫോമാണിത്. അവർക്ക് നേരിട്ട് സന്നദ്ധപ്രവർത്തകരുമായി ബന്ധപ്പെടാൻ ഈ ആപ്പ് വഴി സാധിക്കും. കൂടാതെ വന്ധ്യംകരണം, വാക്സിനേഷൻ തുടങ്ങിയ സേവനങ്ങൾ ആപ്പിലൂടെ ലഭിക്കും. വളർത്തുമൃഗങ്ങളെ ദത്തെടുക്കാനും ഈ പ്ലാറ്റ്ഫോം വഴി സാധിക്കുമെന്നും രാജ്‍വീർ ഡിഎൻഎയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 'ഊബർ' ആപ്ലിക്കേഷൻ എങ്ങനെയാണോ അതിന് സമാനമാണ് ടീൻസ് ഫോർ ടെയിൽ ആപ്പിന്റെ പ്രവർത്തനം. ആപ്ലിക്കേഷൻ തുറക്കുമ്പോൾ ഒരു മാപ്പ് കാണാനാകും. ഇതിൽ പ്രദേശത്തുള്ള മൃഗങ്ങളുടെ ലിസ്റ്റും ഉണ്ടാകും.

തെരുവ് നായ്ക്കൾ ഒരുസ്ഥലത്തുനിന്ന് മറ്റൊരു പ്രദേശത്തേക്ക് കുടിയേറി പാർക്കുന്നത് കുറവാണ്. എന്തെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടെങ്കിൽ മാത്രമേ മാറുകയുള്ളൂ. അതിനാൽ ഉപയോക്താക്കൾക്ക് വീടിനടുത്തുള്ള തെരുവ് നായ്ക്കളെ സന്ദർശിച്ച് അവയുടെ ചിത്രങ്ങൾ ആപ്പിൽ അപ്‌ലോഡ് ചെയ്യാനും ജിയോടാഗ് ചെയ്യാനും കഴിയും. ഭാവിയിൽ ഒരു ബിസിനസ് സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെന്നും അതിൽനിന്നുള്ള വരുമാനം 'ടീൻസ് ഫോർ ടെയിൽസിൻരെ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുമെന്നും രാജ്‍‍വീർ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്