ആപ്പ്ജില്ല

കൊറോണ പോരാട്ടത്തിനൊപ്പം സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിയ്ക്കും; പ്രധാനമന്ത്രി

125-ാം വാർഷിക നിറവിൽ രാജ്യത്തെ വ്യവസായികളുടെ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി. സംഘടനയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് പ്രധനമന്ത്രി നരേന്ദ്ര മോദി . കൊറോണയ്ക്ക് ഒപ്പം സാമ്പത്തിക രംഗത്തിൻെറ വളർച്ചയും മുൻഗണനാ പട്ടികയിൽ എന്ന് പ്രധാനമന്ത്രി.

Samayam Malayalam 2 Jun 2020, 12:47 pm
കൊച്ചി: സർക്കാർ ഒപ്പമുണ്ടെന്നും ഇന്ത്യയെ ലോകത്തിനു മുന്നിൽ വരച്ചു കാട്ടേണ്ടത് രാജ്യത്തെ വ്യവസായ സമൂഹം ആണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ വ്യവസായ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ( സിഐഐ) 125-ാം വാർഷികം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Samayam Malayalam സാമ്പത്തിക രംഗത്തെ ഉണർത്തും;  പ്രധാനമന്ത്രി
സാമ്പത്തിക രംഗത്തെ ഉണർത്തും; പ്രധാനമന്ത്രി


ലോകത്തിന് അടുത്ത ഇടയായി ഇന്ത്യയിൽ വലിയ വിശ്വാസമാണ് ഉള്ളതെന്നും വിശ്വസ്തതരായ നയന്ത്ര പങ്കാളികൾ ആയാണ് രാജ്യത്തെ വിദേശ രാജ്യങ്ങൾ കാണുന്നതെന്നും പ്രസംഗത്തിൽ സൂചിപ്പിയ്ക്കാൻ അദ്ദേഹം മറന്നില്ല. കൊറോണ പ്രതിസന്ധി രൂക്ഷമായപ്പോൾ 150 രാജ്യങ്ങളിലേക്ക് ഇന്ത്യ മരുന്ന് കയറ്റി അയച്ചു.

Also Read: ഇന്ത്യ ഇനി ലോകത്തിൻെറ സ്മാർട്ട് ഫോൺ ഹബ്ബ്

പിപിഇ കിറ്റുകളുടെ ഉത്പാദനം പ്രതിദിനം മൂന്നു ലക്ഷമായി


മൂന്നു മാസം കൊണ്ട് പിപിഇ കിറ്റ് നിർമാണത്തിൽ മുന്നേറാൻ ഇന്ത്യയ്ക്കായി. പ്രതിദിനം മൂന്ന് ലക്ഷം കിറ്റുകളാണ് ഇപ്പോൾ ഇന്ത്യയിൽ ഉത്പാദിപ്പിയ്ക്കുന്നത്. ഇതു പോലെ ഇന്ത്യയിൽ ഉത്പന്നങ്ങൾ നിർമിയ്ക്കുന്നതിന് മുൻഗണന നൽകണം.

കൊറോണ വൈറസിനെതിരെ പൊരുതുന്നതിനൊപ്പം സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിയ്ക്കുന്നതിനും സർക്കാർ മുന്തിയ പരിഗണന നൽകും. സ്വയം പര്യാപ്ത ഇന്ത്യ എന്ന സ്വപ്നസാക്ഷാത്കാരത്തിനും വളർച്ചയ്ക്കും രാജ്യത്തെ സ്വകാര്യ മേഖലയുടെ പങ്കാളിത്തം നിർണായകമാണ്. പ്രധാനമന്ത്രി വ്യക്തമാക്കി.

1985-ൽ ആണ് വ്യവസായ സംഘടനയായ സിഐഐ രൂപം കൊള്ളുന്നത്. ആസ്ട്രേലിയ, ബഹറൈൻ, ചൈന തുടങ്ങി 11-ഓളം രാജ്യങ്ങളിൽ ഇപ്പോൾ സംഘടനയ്ക്ക് സാന്നിധ്യമുണ്ട്. അന്താരാഷ്ട്ര ബിസിനസ് സമൂഹത്തിനിടയിൽ ഇന്ത്യൻ ബിസിനസിനെ പ്രതിനിധീകരിയ്ക്കുന്നതിൽ സംഘടന നിർണായക പങ്കു വഹിയ്ക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്