ആപ്പ്ജില്ല

ലോകത്തെ ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്കുള്ള വിമാനം

മുംബൈയില്‍ നിന്നു ന്യൂയോര്‍ക്ക് വരെ വീട്ടിലെപ്പോലെ ഉറങ്ങിപ്പോകാന്‍ ഇത്തിഹാദ് എയര്‍വേയ്‍സിൻറെ എയര്‍ബസ് എ 380ൽ സാധിക്കും.

TNN 4 May 2016, 1:10 pm
ലോകത്തെ ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്കുള്ള ആദ്യവിമാനം കഴിഞ്ഞ ഞായറാഴ്ച അബുദാബിയില്‍നിന്നു മുംബൈ ഛത്രപതി ശിവാജി വിമാനത്താവളത്തില്‍ ഇറങ്ങി. മുംബൈയില്‍ നിന്നു ന്യൂയോര്‍ക്ക് വരെ വീട്ടിലെപ്പോലെ ഉറങ്ങിപ്പോകാന്‍ ഇത്തിഹാദ് എയര്‍വേയ്‍സിൻറെ എയര്‍ബസ് എ 380ൽ സാധിക്കും. ഇതിന് ചെലവാകുക 25.22 ലക്ഷം രൂപ. എയര്‍ബസ് എ 380ല്‍ ദ് റസിഡന്‍സ് എന്നു പേരിട്ട ആഡംബര സീറ്റ് ക്രമീകരണത്തിലൂടെയാണ് ഇത് സാധ്യമാവുക.
Samayam Malayalam the worlds most expensive plane ticket
ലോകത്തെ ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്കുള്ള വിമാനം


സ്വീകരണ മുറി, രണ്ടു പേര്‍ക്കുള്ള കിടപ്പുമുറി, കുളിമുറി എന്നീ സൗകര്യങ്ങളുള്ളതാണ് ഈ സീറ്റ്. ഇത്തിഹാദിന്റെ, ആഡംബര സ്വീറ്റില്‍ അബുദാബി- മുംബൈ യാത്രയ്ക്കു ചെലവ് വരിക 3.31 ലക്ഷം രൂപയാണ്. മുംബൈ- ലണ്ടന്‍ യാത്രയ്ക്ക് 17. 25 ലക്ഷം രൂപ.


മുംബൈയില്‍ നിന്നുള്ള ഈ പ്രതിദിന സര്‍വീസ് ലണ്ടന്‍, അബുദാബി, ന്യൂയോര്‍ക്ക് വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്നു. രണ്ടു പേര്‍ക്കുള്ള ദ് റസിഡന്‍സ് സൗകര്യമാണ് വിമാനത്തിലുള്ളത്. ഒന്‍പത് ഫസ്റ്റ് അപ്പാര്‍ട്മെന്റുകള്‍, 70 ബിസിനസ് സ്റ്റുഡിയോ, 415 ഇക്കോണമി സ്മാര്‍ട് സീറ്റുകള്‍ ഉള്‍പ്പെടെ 496 യാത്രക്കാര്‍ക്കു സഞ്ചരിക്കാവുന്ന വിമാനമാണ് എ 380.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്