ആപ്പ്ജില്ല

ഡിജിറ്റല്‍ ലേണിങ്ങ് പ്രോത്സാഹനത്തിന് ടിക്‌ടോക്ക്

ടിക് ടോക്ക് വിവിധ ടെക്നോളജി കമ്പനികളുമായി ചേര്‍ന്ന് വിദ്യാഭ്യാസ ക്യാംപെയ്ന്‍ സംഘടിപ്പിക്കും

Samayam Malayalam 21 Sept 2019, 6:13 pm
കൊച്ചി: ഹ്രസ്വവീഡിയോ പ്ലാറ്റ്‌ഫോമായ ടിക്‌ടോക്ക് പ്രമുഖ വിദ്യാഭ്യാസ ടെക്‌നോളജി കമ്പനികളുമായി ചേര്‍ന്ന് വിഷയാധിഷ്ഠിത ഉള്ളടക്കം പ്രോത്സാഹിപ്പിക്കും.വേദാന്തു, വിദ്യാ ഗുരു, ഹലോ ഇംഗ്ലീഷ്, സെറ്റ്കിങ്ങ്, ടെസ്റ്റ്ബുക്ക് എന്നിവയുമായി ആണ് പങ്കാളിത്തം. തുടര്‍ച്ചയായ വിജ്ഞാനാധിഷ്ഠിത ക്യാംപെയ്‌ന്‍ #എജ്യുടോക്കിന്‍റെ ഭാഗമായാണ് പങ്കാളിത്തം. 200 മില്യണിലധികം ടിക്‌ടോക്ക് ഉപയോക്താക്കള്‍ക്ക് വിവിധ ഫോര്‍മാറ്റുകളിലും ഭാഷകളിലും വിദ്യാഭ്യാസ ഉള്ളടക്കം സൃഷ്ടിക്കുന്നതിന് വേണ്ടി പഠനം നടത്താനും, ഈ മേഖലയിലെ മുന്‍നിരക്കാരുമായി പങ്കാളിത്തത്തിലേര്‍പ്പെട്ട് വ്യക്തിപരമായി വളരാനും ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു.
Samayam Malayalam tiktak


പങ്കാളിത്തത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സാങ്കേതിക കമ്പനികള്‍ ഈ പ്ലാറ്റ്‌ഫോമില്‍ ഒന്നിച്ച് ചേരുകയും വിവിധ വിഷയങ്ങളില്‍ വീഡിയോ ഉള്ളടക്കം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് ടിക്‌ടോക്ക് ഉപയോക്താക്കളുടെ വ്യക്തിപരമായ പഠനം സാധ്യമാക്കും. സാമൂഹ്യശാസ്ത്രം, ഇംഗ്ലീഷ്, ഗണിതം, ബയോളജി, കെമിസ്ട്രി പോലുള്ള വിഷയങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഓണ്‍ലൈന്‍ പഠന പ്ലാറ്റ്‌ഫോമുകള്‍ കറന്റ് അഫയേഴ്‌സ്, പദസമ്പത്ത് എന്നിവയും എംബിഎ പോലുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ സംബന്ധിച്ച വിവരങ്ങളും #എജ്യുടോക്കിന് കീഴില്‍ പങ്കുവെയ്ക്കുന്ന വീഡിയോകളില്‍ സൃഷ്ടിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്