കൊച്ചി: ഫാഷന്റെയും സ്റ്റൈലിൻറെയും ഒക്കെ സമന്വയമാണ് പലപ്പോഴും വാച്ചുകൾ. പതിനായിരം രൂപ മുതൽ ലക്ഷങ്ങൾ വരെ വില മതിക്കുന്ന വാച്ചുകൾ സ്വന്തമാക്കാൻ വാച്ച് പ്രേമികൾ തയ്യാറുമാണ്.
വില 2.3 ലക്ഷം രൂപ മുതൽ
ക്ഷേത്രരൂപകല്പ്പനയില്നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്വർണത്തിൽ തീർത്ത വാച്ചുകളുടെ രൂപകൽപ്പന നിർവഹിച്ചിരിക്കുന്നത്. പതിനെട്ട് കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത ബ്രേയ്സ്ലെറ്റുകളില് ക്ഷേത്രനിര്‍മ്മിതിയിലെ താഴികക്കുടങ്ങളുടെയും തൂണുകളുടെയും പൂക്കളുടെയും ചക്രങ്ങളുടെയും ഒക്കെ രൂപങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.മദര്‍ ഓഫ് പേള്‍ ഡയലുകളും കേയ്സുകളില്‍ ഡയമണ്ടുകളും ഉപയോഗിച്ചിട്ടുണ്ട്.
വ്യത്യസ്തമായ അഞ്ച് മോഡലുകളാണ് സ്വർണ വാച്ചുകളുടെ ശേഖരത്തിലുള്ളത്. 2.3 ലക്ഷം രൂപ മുതലാണ് നകാക്ഷി ശേഖരത്തിലെ വാച്ചുകളുടെ വില. ഇപ്പോള്‍ ഉത്സവകാലത്തെ പ്രത്യേക ഓഫര്‍ അനുസരിച്ച് നിശ്ചിതകാലത്തേയ്ക്ക് 20 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും.