കൊച്ചി: സ്വർണ വില ഇന്ന് നേരിയ തോതിൽ കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. വ്യാഴാഴ്ച പവന് 320 രൂപ ഉയർന്ന ശേഷമാണ് ഇന്ന് നേരിയ വിലയിടിവുണ്ടായത്.
പവന് 21,040 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,630 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ആഗോള വിപണിയിൽ ഉണ്ടാകുന്ന നേരിയ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്.