ആപ്പ്ജില്ല

സംസ്ഥാനത്ത് പെട്രോൾ-ഡീസൽ വിലയിൽ മാറ്റമില്ല

തിരുവനന്തപുരത്തെ അപേക്ഷിച്ച് സാധാരണഗതിയിൽ കൊച്ചിയിൽ വില അൽപം കുറവുണ്ട്

TNN 3 Dec 2017, 11:25 am
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ-ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. തലസ്ഥാനമായ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 73.01 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തിരുവനന്തപുരത്തെ അപേക്ഷിച്ച് സാധാരണഗതിയിൽ കൊച്ചിയിൽ വില അൽപം കുറവുണ്ട്. മെട്രോനഗരത്തിൽ 71.73 രൂപ എന്ന നിരക്കിലാണ് ഇന്ന് പെട്രോൾ വ്യാപാരം നടക്കുന്നത്.
Samayam Malayalam todays petrol diesel rate in kerala petrol diesel prices remains same
സംസ്ഥാനത്ത് പെട്രോൾ-ഡീസൽ വിലയിൽ മാറ്റമില്ല


അതേസമയം കൊച്ചിയിൽ ഡീസൽ ലിറ്ററിന് 62.3 എന്ന നിരക്കിലും തിരുവനന്തപുരത്ത് ഡീസൽ ലിറ്ററിന് 63.51 എന്ന വിലനിരക്കിലുമാണ് ഇന്ധനവ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വിലയിൽ വ്യതിയാനമുണ്ടാകുന്നതിനാലാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയില്‍ ഓരോ ദിവസവും ഏറ്റക്കുറച്ചില്‍ ഉണ്ടാകുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്