ആപ്പ്ജില്ല

ഗോവയിലെ ബീച്ചുകളിലിരുന്ന് ഇനി മദ്യപിച്ച് കൂടാ; ലംഘിച്ചാൽ 10,000 രൂപവരെ പിഴ

ഗോവൻ ബീച്ചുകളിലിരുന്ന് മദ്യപിക്കുന്നതായി കണ്ടെത്തിയാൽ 2,000 രൂപ പിഴ നൽകേണ്ടിവരും. ഒരു കൂട്ടം വിനോദസഞ്ചാരികളാണ് മദ്യപിക്കുന്നതെങ്കിൽ 10,000 രൂപവരെ പിഴ ഈടാക്കുമെന്നും സർക്കാർ സ്ഥാപിച്ച സൈൻബോർഡിൽ വ്യക്തമാക്കുന്നു.

Samayam Malayalam 13 Jan 2021, 1:36 pm
പനാജി: ഗോവയിലെ ബീച്ചുകളില്‍ മദ്യപാനത്തിന് വിലക്കേര്‍പ്പെടുത്തി വിനോദ സഞ്ചാര വകുപ്പ്. വിലക്ക് ലംഘിച്ച് ബീച്ചിൽനിന്ന് മദ്യപിക്കുന്നവരിൽനിന്ന് 10,000 രൂപവരെ പിഴ ഈടാക്കും. പുതുവര്‍ഷത്തിനുശേഷം ബീച്ചുകൾ മദ്യക്കുപ്പികളും മാലിന്യങ്ങളുംകൊണ്ട് നിറഞ്ഞതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ടൂറിസം വകുപ്പിന്റെ തീരുമാനം.
Samayam Malayalam ഗോവയിലെ ബീച്ചുകളില്‍ മദ്യപാനത്തിന് വിലക്ക്; ലംഘിച്ചാൽ 10,000 രൂപവരെ പിഴ
Representative image


ബീച്ചുകളിൽ മദ്യപിക്കുന്നതിനെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഗോവ ടൂറിസം ഡയറക്ടർ മെനിനോ ഡിസൂസ പറഞ്ഞു. ഭേദഗതി ചെയ്ത നിയമം ടൂറിസം വകുപ്പ് പോലീസ് വഴി നടപ്പാക്കും. ബീച്ചുകളിലെ മാലിന്യങ്ങൾ ദിവസത്തിൽ മൂന്ന് തവണ വൃത്തിയാക്കാറുണ്ടെങ്കിലും ഗ്ലാസുകളും മറ്റ് മണ്ണിനടിയിൽ തിരയുന്നത് വലിയ പ്രയാസമായതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: കൊവിഡിനിടെ ജോലി നഷ്ടപ്പെട്ടു; ഏവിയേഷൻ പ്രമേയമാക്കി കിടിലൻ കഫെ തുറന്ന് പൈലറ്റ്

ഇതുസംബന്ധിച്ച് രണ്ട് വർഷം മുമ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നെന്നും ഇത് നടപ്പാക്കാനുള്ള ഉത്തരവാദിത്തം പോലീസിനാണെന്നും ഡിസൂസ പറഞ്ഞു. ഗോവൻ ബീച്ചുകളിലിരുന്ന് മദ്യപിക്കുന്നതായി കണ്ടെത്തിയാൽ 2,000 രൂപ പിഴ നൽകേണ്ടിവരും. ഒരു കൂട്ടം വിനോദസഞ്ചാരികളാണ് മദ്യപിക്കുന്നതെങ്കിൽ 10,000 രൂപവരെ പിഴ ഈടാക്കുമെന്നും സർക്കാർ സ്ഥാപിച്ച സൈൻബോർഡിൽ വ്യക്തമാക്കുന്നു. മണ്ണിനടിയിൽ കുടങ്ങിക്കിടന്ന പൊട്ടിയ ചില്ല് കഷണങ്ങൾ തറിച്ച് ചില വിനോദ സഞ്ചാരികൾക്ക് കാലിന് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്