ആപ്പ്ജില്ല

നിക്ഷേപകർക്ക് നേട്ടം; ഓഹരി വിപണിയിൽ ഉണർവ്വ്

ഓഹരി വിപണി ഉണർന്നു. സെൻസെക്സ് 997.46 പോയിൻറുകൾ ഉയർന്ന് 33,717.62 എന്ന നിലവാരത്തിൽ ക്ലോസ് ചെയ്തു.

Samayam Malayalam 30 Apr 2020, 7:05 pm
മുംബൈ: ഓഹരി വിപണി നേട്ടത്തിൽ. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് 997.46 പോയിൻറുകൾ ഉയർന്ന് 33,717.62 എന്ന നിലവാരത്തിൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി 306.55 പോയിൻറുകൾ ഉയർന്ന് 9859.90 എന്ന നിലവാരത്തിൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്.
Samayam Malayalam sensex


Also Read: കൊറോണ; റിലയൻസ് ഇൻഡസ്ട്രീസിലും സാലറി കട്ട്

കോർപ്പറേറ്റ് കമ്പനികളുടെ മൂന്നാം പാദ ഫല റിപ്പോർട്ട് പുറത്ത് വരുന്നത് ആശങ്കകൾക്കിട നൽകിയിരുന്നെങ്കിലും പാദഫലം വിപണിയ്ക്ക് ആത്മവിശ്വാസമേകി. രൂപ ഡോളറിനെതിരെ കരുത്താർജിച്ചതും വിപണിയ്ക്ക് ഉണർവ്വേകി. കൊറോണ വ്യാപനം കുറയുമെന്ന സൂചനകളും വിപണിയ്ക്ക് ഉണർവ്വേകി. ഓട്ടോ, മെറ്റൽ, ടെക്നോളജി കമ്പനികളുടെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്