ആപ്പ്ജില്ല

ഡൊണാള്‍ഡ് ട്രംപിന്‍റെ ട്വീറ്റ്: കമ്പനികള്‍ക്ക് വന്‍ നഷ്ടം

ലോക്ഹീഡിന്‍റെ വിപണി മൂല്യം 350 കോടി ഡോളറാണ് (ഏകദേശം 23,646 കോടി രൂപ) ഇടിഞ്ഞത്

TNN 14 Dec 2016, 6:13 pm
ന്യൂയോർക്: അമേരിക്കയുടെ നിയുക്ത പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ട്വീറ്റുകൾ പല അമേരിക്കൻ കമ്പനികൾക്കും ഞെട്ടലുണ്ടാക്കുന്നു. ചെലവ് ചുരുക്കലിന്‍റെ ഭാഗമായി 747 എയർഫോഴ്‌സ് പദ്ധതി റദ്ദാക്കുന്നുവെന്ന് ട്രംപ് കഴിഞ്ഞാഴ്ച ട്വീറ്റ് ചെയ്‌തിരുന്നു. ഇതേ തുടർന്ന് 140 കോടി രൂപയാണ് ബോയിങ് കമ്പനിക്ക് നഷ്‌ടമായത്‌.
Samayam Malayalam tweets by trump bring loss to big companies
ഡൊണാള്‍ഡ് ട്രംപിന്‍റെ ട്വീറ്റ്: കമ്പനികള്‍ക്ക് വന്‍ നഷ്ടം


അതിലും വലിയ നഷ്ടമാണ് ഇപ്പോൾ ലോക്ഹീഡ് മാര്‍‍ട്ടിന് സംഭവിച്ചിരിക്കുന്നത്. 35 യുദ്ധവിമാനങ്ങൾ ലോക്ഹീഡ് മാര്‍‍ട്ടിനിൽ നിന്ന് വാങ്ങാൻ തീരുമാനിച്ചിരുന്നു. എന്നാൽ അതിനു ചെലവ് കൂടുതലാണെന്നും ഇത് പരിശോധിക്കണമെന്നുമാണ് ട്രംപിന്‍റെ പുതിയ ട്വീറ്റ്. ഇതേ തുടര്‍ന്ന് ലോക്ഹീഡിന്‍റെ വിപണി മൂല്യം 350 കോടി ഡോളറാണ് (ഏകദേശം 23,646 കോടി രൂപ) ഇടിഞ്ഞത്. ഓഹരി വിപണിയിൽ വ്യാപാരം ആരംഭിച്ച ഉടൻ ലോക്ഹീഡ് മാര്‍‍ട്ടിന് നാല് ശതമാനത്തോളം കുത്തനെ ഇടിവ് സംഭവിച്ചു.

Tweets by Trump bring loss to big companies

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്