ആപ്പ്ജില്ല

ഇന്ത്യൻ ഐടി നിയമങ്ങളെച്ചൊല്ലി തർക്കം, ട്വിറ്ററിന്റെ ഓഹരി വിലയിൽ വൻ ഇടിവ്

ഇന്ത്യയിലെ നിയമപരിരക്ഷ നഷ്ടമായതിന് പിന്നാലെ ട്വിറ്ററിന്റെ ഓഹരി വില ഇടിഞ്ഞു. ബുധനാഴ്ച കമ്പനിയുടെ ഓഹരി വില 0.50 ശതമാനം ഇടിഞ്ഞ് 59.93 ഡോളറിലെത്തി. കമ്പനി വിപണി മൂലധനം ഒറ്റദിവസംകൊണ്ട് ഇടിഞ്ഞ് 47.64 ബില്യൺ ഡോളറിലുമെത്തി.

Samayam Malayalam 17 Jun 2021, 6:04 pm
ഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ ഓഹരി വിലയിൽ വൻ ഇടിവ്. പുതിയ ഐടി നിയമങ്ങളെച്ചൊല്ലി ഇന്ത്യൻ സർക്കാരുമായുള്ള തർക്കത്തിനിടെയാണ് ട്വിറ്ററിന്റെ ഓഹരി വിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. ന്യൂയോർക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ (എൻ‌വൈ‌എസ്‌ഇ) ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയുടെ ഓഹരി വില ബുധനാഴ്ച 0.50 ശതമാനം ഇടിഞ്ഞ് 59.93 ഡോളറിലെത്തി.
Samayam Malayalam ഇന്ത്യൻ ഐടി നിയമങ്ങളെച്ചൊല്ലി തർക്കം, ട്വിറ്ററിന്റെ ഓഹരി വിലയിൽ വൻ ഇടിവ്
ഇന്ത്യൻ ഐടി നിയമങ്ങളെച്ചൊല്ലി തർക്കം, ട്വിറ്ററിന്റെ ഓഹരി വിലയിൽ വൻ ഇടിവ്


കൂടാതെ 48.07 ബില്യൺ ഡോളറായിരുന്നു കമ്പനി വിപണി മൂലധനം ഒറ്റദിവസംകൊണ്ട് 0.43 ബില്യൺ ഡോളർ ഇടിഞ്ഞ്‌ 47.64 ബില്യൺ ഡോളറിലുമെത്തി. ഫെബ്രുവരി 26ന് 80.75 ഡോളർ ആയിരുന്നു ട്വിറ്റിന്റെ ഓഹരി വില. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. പിന്നീട് ഘട്ടംഘട്ടമായി താഴ്ന്നാണ് ഇപ്പോഴത്തെ നിരക്കിലെത്തിയത്. ട്വിറ്ററിന്റെ ഓഹരി വിലയിൽ ഇതുവരെയുള്ള നഷ്ടം 25.78ശതമാനമാണ്.

Also Read: നിങ്ങളുടെ എസ്ബിഐ അക്കൗണ്ട് സുരക്ഷിതമാണോ? ഇക്കാര്യങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ പണിക്കിട്ടും !

പുതിയ ഐടി നിയമങ്ങൾ പാലിക്കാൻ സർക്കാർ ഒന്നിലധികം അവസരങ്ങൾ നൽകിയെങ്കിലും അവ പാലിക്കാതിരുന്നതിനാൽ ട്വിറ്ററിന് ഇന്ത്യയിലെ നിയമപരിരക്ഷ നഷ്ടമായിരുന്നു. മെയ് 26ന് നിലവിൽവന്ന ഐടി ചട്ടം പാലിക്കാൻ ട്വിറ്ററിന് ഈ മാസമാദ്യം ഒരവസരംകൂടി നൽകിയിരുന്നു. ആ കാലാവധിയും അവസാനിച്ചതോടെയാണ് 'സേഫ് ഹാർബർ' പരിരക്ഷ നഷ്ടമായതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വർഷം കേന്ദ്രഭരണ പ്രദേശമായ ലഡാക്കിനുപകരം ലേയെ ജമ്മു കശ്മീരിന്റെ ഭാഗമായി കാണിച്ചതിന് ഇന്ത്യൻ സർക്കാർ ട്വിറ്ററിന് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെ #BanTwitter എന്ന ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും കമ്പനിയുടെ ഓഹരി വില ഇടിയുകയും ചെയ്തിരുന്നു. ഐടി മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ അവഗണിച്ച് കർഷകരുടെ പ്രതിഷേധത്തെ പിന്തുണച്ച നിരവധി അക്കൗണ്ടുകൾ പുനസ്ഥാപിച്ചതിനും ട്വിറ്ററിന് സർക്കാർ നോട്ടീസ് അയച്ചിരുന്നു. അപ്പോഴും ഓഹരി വില ഇടിഞ്ഞെങ്കിലും ട്വിറ്റർ പതിയെ പിടിച്ചുകയറിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്