ആപ്പ്ജില്ല

യു. എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറച്ചു

ഫെഡറല്‍ റിസര്‍വ് തുടര്‍ച്ചയായി രണ്ടാം തവണയും പലിശ നിരക്കുകള്‍ കുറച്ചത് ആഗോള വിപണിയെ ഗുണകരമായി സ്വാധീനിച്ചേക്കും.

Samayam Malayalam 19 Sept 2019, 10:36 am
അമേരിക്കന്‍ കേന്ദ്ര ബാങ്കായ യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറച്ചു. 2008-ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം തുടര്‍ച്ചയായ രണ്ടാം തവണയാണ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കുന്നത്. 25 ബേസിസ് പോയിന്‍റുകളാണ് പലിശ കുറച്ചിരിക്കുന്നത്. ഇപ്പോള്‍ 1.75-2 ശതമാനം നിലവാരത്തിലാണ് നിരക്കുകള്‍.
Samayam Malayalam Jerome Powell.


യു.എസ്- ചൈന വ്യാപാര യുദ്ധത്തെ തുടര്‍ന്ന് യു.എസിന്‍റെ വ്യാപാര മേഖല മന്ദീഭവിച്ചിരുന്നു. നിര്‍മാണ രംഗത്തുള്‍പ്പെടെ കാര്യമായ ഇടിവ് ഉണ്ടായി. പലിശ നിരക്കുകള്‍ കുറയുന്നതോടെ ഉപഭോക്താക്കള്‍ വലിയ പര്‍ച്ചേസുകള്‍ നടത്തുന്നത് തുടരുമെന്നും അത് വിപണിയ്ക്ക് പൊതുവേ ഗുണകരമാകുമെന്നുമാണ് സൂച. അതേസമയം ആഗോള സമ്പദ് വ്യവസ്ഥയിലെ വളര്‍ച്ചാ മുരടിപ്പ് കൂടെ മുന്നില്‍ കണ്ട് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ കൈക്കൊണ്ട നടപടിയെ യു.എസ്. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നിശിതമായി വിമര്‍ശിച്ചു.

ഫെഡറല്‍ റിസര്‍വ്വ് നിരക്ക് ഉയര്‍ത്തിയേക്കും എന്ന സൂചനകള്‍ ഉണ്ടായിരുന്നതു കൊണ്ട് ഇന്നലെ യു.എസ് ഓഹരി വിപണി താരതമ്യേന ഉയര്‍ന്ന നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡോളര്‍ യൂറോയ്ക്കും യെന്നിനും എതിരെ കരുത്താര്‍ജിക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്