ആപ്പ്ജില്ല

എൽ.ഐ.സി. എന്ന സുമ്മാവാ... വിവരങ്ങൾ കേട്ട് ഞെട്ടി ലോകം!

ക്ലെയിം ചെയ്യപ്പെടാത്ത തുകകളില്‍ അടച്ചിട്ടില്ലാത്ത സെറ്റില്‍ഡ് ക്ലെയിമുകള്‍, പോളിസികള്‍ മെച്യൂര്‍ ആകുമ്പോള്‍ അടയ്ക്കേണ്ട തുകകള്‍, റീഫണ്ട് ചെയ്യേണ്ട അധിക തുകകള്‍ എന്നിവ ഉള്‍പ്പെടുന്നു.

Samayam Malayalam 19 May 2022, 11:01 am
രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഐ.പി.ഒ. വിപണിയിലെത്തിയപ്പോള്‍ നിരാശപ്പെടുത്തിയത് സത്യം തന്നെ. എന്നാല്‍ നിക്ഷേപകര്‍ ഇതുവരെ കണ്ടതൊന്നുമല്ല എല്‍.ഐ.സിയെന്നു വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ലിസ്റ്റിങ് തുകയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഓഹരി വ്യാപാരം പുരോഗമിക്കുന്നതെങ്കിലും റേറ്റിങ് ഏജന്‍സികള്‍ എല്ലാം മികച്ച ഭാവി പ്രവചിക്കുന്ന ഓഹരികളില്‍ ഒന്നാണ് എല്‍.ഐ.സി.
Samayam Malayalam unclaimed money with lic is higher than indias gaganyaan missions
എൽ.ഐ.സി. എന്ന സുമ്മാവാ... വിവരങ്ങൾ കേട്ട് ഞെട്ടി ലോകം!

2022 ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളില്‍ ഐ.പി.ഒ. പ്രക്രിയയ്ക്കായി എല്‍.ഐ.സി. ഫയല്‍ ചെയ്ത റിപ്പോർട്ടിലെ ആളുകള്‍ ശ്രദ്ധിക്കാതെ പോയ ഒരു കാര്യമാണ് ഇന്നു ലോകത്തിന്റെ തന്നെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. ഇന്ത്യയുടെ ഇന്‍ഷുറന്‍സ് വ്യവസായത്തിന്റെ മറ്റൊരു വശം കൂടിയാണ് ഇതു വെളിവാക്കുന്നത്.


​എന്താണ് ലോക ശ്രദ്ധ ആകര്‍ഷിച്ചത്

ഇന്‍ഷുറന്‍സ് ഭീമനായ എല്‍.ഐ.സിയില്‍ ക്ലെയിം ചെയ്യപ്പെടാതെ കിടക്കുന്ന തുക. അതെ അവകാശികള്‍ ഇല്ലാതെ കിടക്കുന്ന ഈ തുക നിസാരമല്ല. ഏകദേശം 21,539.5 കോടി രൂപയാണ് വെറുതെ കിടക്കുന്നത്. രാജ്യത്തെ ഒന്നലധികം മന്ത്രാലയങ്ങളുടെ മുഴുവന്‍ ബജറ്റിനേക്കാള്‍ വലുതാണിത്.

Also Read: പാചകവാതക വില വീണ്ടും കൂട്ടി; ഈ മാസം വില വർധിക്കുന്നത് രണ്ടാം തവണ

നിങ്ങള്‍ വായിച്ചത് ശരി തന്നെയാണ്. ക്ലെയിം ചെയ്യപ്പെടാത്ത തുകകളില്‍ അടച്ചിട്ടില്ലാത്ത സെറ്റില്‍ഡ് ക്ലെയിമുകള്‍, പോളിസികള്‍ മെച്യൂര്‍ ആകുമ്പോള്‍ അടയ്ക്കേണ്ട തുകകള്‍, റീഫണ്ട് ചെയ്യേണ്ട അധിക തുകകള്‍ എന്നിവ ഉള്‍പ്പെടുന്നു. പോളിസികള്‍ മെച്യൂര്‍ ആയിട്ടും ഉടമകളിലേക്ക് എത്താത്ത തുകയാണ് ഇതില്‍ കൂടുതല്‍. മൊത്തം തുകയുടെ ഏകദേശം 90 ശതമാനം (19,285.6 കോടി രൂപ) ഇത്തരത്തിലാണ്.

​നാല് ഇന്ത്യന്‍ മന്ത്രാലയങ്ങളുടെ ബജറ്റിനേക്കാള്‍ ഉയര്‍ന്ന തുക

ഈ ഭീമമായ കുടിശിക തുകയുടെ അളവ് പല കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെയും ബജറ്റിനേക്കാള്‍ വളരെ കൂടുതലാണ്. വ്യോമയാന മന്ത്രാലയം (10,667 കോടി രൂപ), ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം (14,300 കോടി രൂപ), വിദേശകാര്യ മന്ത്രാലയം ( 17,250 കോടി രൂപ), പരിസ്ഥിതി, വനം, കാലാവസ്ഥാ മന്ത്രാലയം (3,030 കോടി രൂപ) എന്നിവയുടെ ബജറ്റ് ഇപ്രകാരമാണെന്നു ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ നിങ്ങള്‍ ഞെട്ടാന്‍ ഇരിക്കുന്നതേയുള്ളു.

Also Read: 'അഞ്ചു വഴികള്‍'; ഇനി ആര്‍ക്കും നികുതി ലാഭിക്കാം

​ഞെട്ടിക്കുന്ന വസ്തുതകള്‍

ലോകം ഉറ്റുനോക്കിയ ഇന്ത്യയുടെ ആദ്യ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ചെലവ് 10,000 കോടി രൂപ മാത്രമായിരുന്നു. ഇതു കണക്കാക്കുമ്പോള്‍ ഗഗന്‍യാനിന്റെ അത്തരം രണ്ട് മനുഷ്യ ബഹിരാകാശ ദൗത്യങ്ങള്‍ക്കായി എല്‍.ഐ.സിയുടെ ക്ലെയിം ചെയ്യപ്പെടാത്ത 21,000 കോടി രൂപ തന്നെ ധാരാളം.

Also Read: സാലഡ് വില്‍ക്കുന്നോ? യുവതിയുടെ പ്രതിമാസം വരുമാനം 1.5 ലക്ഷം രൂപ

എല്‍.ഐ.സി. ഐ.പി.ഒയില്‍ നിന്നു മാറിനിന്ന വിദേശനിക്ഷേപകരെ പുറത്തുവന്ന കണക്കുകള്‍ അമ്പരപ്പിക്കുന്നുണ്ടാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. നിലവിൽ എൽ.ഐ.സി. ഓഹരികൾ 1.5 ശതമാനം മൂല്യമിടിഞ്ഞ് 863 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്