ആപ്പ്ജില്ല

ജോലി നഷ്ടപ്പെട്ടെങ്കിൽ എന്താ? ട്രേഡിങ്ങിലൂടെ കുറഞ്ഞ നാളുകൾ കൊണ്ട് കിട്ടയത് 70 കോടി ഡോളര്‍; ഒടുവിൽ രാജ്യഭ്രഷ്ടും

അനധികൃത ട്രേഡിങ്ങിലൂടെ കോടികൾ സമ്പാദിച്ച് വിലക്ക് നേരിടുന്ന നിരവധി പേരുണ്ട്. എന്നാൽ ട്രേഡിങ് അക്കൗണ്ട് ഉപയോഗിച്ച് നിയമവിധേയമായി തന്നെ പണം സമ്പാദിയ്ക്കാൻ ആകും

Samayam Malayalam 7 Oct 2020, 2:23 pm
ന്യൂഡൽഹി: സഞ്ജയ് ഷാ എന്ന ഡൽഹി സ്വദേശിയ്ക്ക് വര്‍ഷങ്ങൾ മുമ്പ് ജോലി നഷ്ടപ്പെട്ടതാണ്. സാമ്പത്തിക പ്രതിസന്ധിയായിരുന്നു കാരണം. എന്നാൽ സഞ്ജയ് ഷാ ട്രേഡിങ്ങിലൂടെ നേടിയത് കോടികളാണ്. ഏകദേശം 70 കോടി ഡോളര്‍ സമ്പാദിച്ച ഇയാൾ ഇപ്പോൾ വാര്‍ത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി വികസിപ്പിച്ച ട്രേഡിങ് ട്രിക്കുകൾ ഉപയോഗിച്ച്അനധികൃതമായി പണം നേടിയതിന് രാജ്യദ്രോഹക്കുറ്റം നേരിടുകയാണ് അയാൾ
Samayam Malayalam Trading
ട്രേഡിങ്


ലണ്ടനിലും ദുബായിലും പ്രോപ്പര്‍ട്ടികൾ, ഉല്ലാസ നൗകകൾ, സ്വന്തം ജീവകാരുണ്യ സംഘടന.. തൊഴിൽ രഹിതനായിരുന്ന ഇയാൾ നികുതി വെട്ടിച്ചുള്ള ട്രേഡിങ് ട്രിക്കുകളിലൂടെ സമ്പാദിച്ചതാണ് ഇതെല്ലാം
ലാഭം വിഹിതം നൽകുന്നതും അല്ലാത്തതുമായുള്ള ഓഹരികളുടെ ട്രേഡിങ്ങിലൂടെ, (കം എക്സ് ട്രേഡിങ്) തന്ത്രങ്ങളിലൂടെയാണ് ഈ അപൂര്‍വ സമ്പത്ത് വളര്‍ത്തൽ. ഇത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇപ്പോൾ അയാൾ രാജ്യഭ്രഷ്ട് നേരിടുകയാണ്.

Also Read: ഒറ്റത്തവണ പണം അടച്ചാൻ ആര്‍ക്കും 10,000 രൂപ പ്രതിമാസ പെൻഷൻ

ഓൺലൈനിലൂടെ എളുപ്പത്തിൽ ചെറിയ വിലയിൽ ഓഹരികളും സ്വർണം ഉൾപ്പെടെയുള്ള ഉത്പന്നങ്ങളും വാങ്ങി വലിയ വിലയിൽ വിറ്റു ലാഭമെടുക്കാൻ ആകുന്ന ട്രേഡിങ്ങിൽ നിന്ന് നിയമവിധേയമായി തന്നെ മികച്ച നേട്ടം ഉണ്ടാക്കാൻ ആകും.

ഉത്പന്നങ്ങളോ ഓഹരികളോ ഇത്തരത്തിൽ ട്രേഡ് ചെയ്യാൻ ആകും. ട്രേഡിങ്ങിനായി ബാങ്ക് അക്കൗണ്ടിന് പുറമെ ട്രേഡിങ് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട് എന്നിവ ആവശ്യമാണ്. ഓൺലൈൻ ഇടപാടുകൾക്കായി ബ്രോക്ക‍ര്‍മാരെ സമീപിച്ച് ട്രേഡിങ് അക്കൗണ്ടുകൾ തുറക്കാം..അക്കൗണ്ട് ഉള്ള ബാങ്കുകൾ മുഖേനയും ട്രേഡിങ് അക്കൗണ്ടുകൾ തുറക്കാം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്