ആപ്പ്ജില്ല

ആരു വാങ്ങും എയർ ഇന്ത്യ; പ്രവാസികൾക്ക് 100 ശതമാനം നിക്ഷേപം നടത്താം

എയർ ഇന്ത്യയിൽ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി. നേരത്തെ 49 ശതമാനം ഓഹരികളിലായിരുന്നു വിദേശ നിക്ഷേപത്തിന് അനുമതി ഉണ്ടായിരുന്നത്.

Samayam Malayalam 5 Mar 2020, 10:50 am
ന്യൂഡൽഹി: എയർ ഇന്ത്യയിലെ 100 ശതമാനം ഓഹരികളും ഇനി പ്രവാസികൾക്കും വാങ്ങാം. ഇതുവരെ എയർ ഇന്ത്യയിൽ 49 ശതമാനം ഓഹരികളിലായിരുന്നു പ്രവാസികൾക്ക് മുതൽ മുടക്കാനാകുന്നത്. പുതിയ മന്ത്രി സഭാ ഉത്തരവോടെ ഈ തീരുമാനമാണ് മാറുന്നത്. 100 ശതമാനം വിദേശ നിക്ഷേപം അനുവദിയ്ക്കുന്നതാണ് പുതിയ തീരുമാനം.
Samayam Malayalam Air India


കടക്കെണിയിലായ എയർ ഇന്ത്യയുടെ മുഴുവൻ ഓഹരികളും വിറ്റഴിയ്ക്കാൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും നിക്ഷേപകരെത്താത്തതിനാൽ നിക്ഷേപ പത്രം വൈകും എന്നു സൂചനയുണ്ട്. അദാനി, വിസ്താര തുടങ്ങിയ കമ്പനികൾ എയർ ഇന്ത്യയിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല.

Also Read: പൊതു മേഖലാ ബാങ്കുകളുടെ ലയനത്തിന് മന്ത്രിസഭാ അനുമതി

8,850 കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞ ഒരു വ‍ര്‍ഷം കൊണ്ട് എയര്‍ ഇന്ത്യയ്ക്കുണ്ടായിരിക്കുന്നത്. കമ്പനിയുടെ മൊത്തം നഷ്ടം 58,000 കോടി രൂപയോളമാണ്. ഇതു നികത്താനായി എയർ ഇന്ത്യയ്ക്കൊപ്പം എയർ ഇന്ത്യ എക്സ്പ്രസിൻറെ 100 ശതമാനം ഓഹരികളും സർക്കാർ വിൽക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്