ആപ്പ്ജില്ല

യുഎസ്-ഇറാൻ അനിശ്ചിതത്വത്തിൽ വിപണി; സെൻസ്ക് 700 പോയിൻറുകൾ ഇടിഞ്ഞു

യുഎസ്-ഇറാൻ സംഘർഷത്തിൻറെ അനന്തര ഫലം ഇന്ത്യൻ ഓഹരി വിപണിയിലും പ്രകടമാകുന്നു. ഓഹരി വിപണി കൂപ്പു കുത്തി

Samayam Malayalam 6 Jan 2020, 1:31 pm
മുംബൈ: ഓഹരി വിപണി റെക്കോർഡ് തകർച്ചയിൽ. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് 700 പോയിൻറുകളിൽ അധികം ഇടിഞ്ഞു. 40,760.41 എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി 210. 60 പോയിൻറുകൾ ഇടിഞ്ഞ് 12,016.05 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
Samayam Malayalam Sensex
Sensex


Also Read: 30,000 കടന്ന് സ്വർണ വില; ഇന്നത്തെ സ്വർണ വില അറിയാം
യുഎസ്-ഇറാൻ സംഘർഷാവസ്ഥയാണ് പ്രധാനമായും വിപണിയെ ഉലച്ചത്. സെപ്റ്റംബർ 2019-നു ശേഷമുള്ള ഏറ്റവും ഏറ്റവും വലിയ ഇടിവാണ് നിഫ്റ്റി നേരിട്ടിരിക്കുന്നത്. ആഗോള വിപണിയെയും തകർച്ച ബാധിച്ചിട്ടുണ്ട്.
ഇറാൻ-യുഎസ് സംഘർഷത്തെ തുടർന്ന് എണ്ണ വില ഉയർന്നതും വിപണിയെ ബാധിച്ചിട്ടുണ്ട്. അസംസ്കൃത എണ്ണ വിലയിൽ 2.4 ശതമാനം വർധനയുണ്ട്. അസംസ്കൃത എണ്ണ വില ബാരലിന് 70.24 ഡോളറായി ആണ് ഉയർന്നത്. രാജ്യത്തെ എണ്ണ ആവശ്യത്തിൻറെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമായ ഇന്ത്യയെ എണ്ണ വില വർധന സാരമായി ബധിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്