ആപ്പ്ജില്ല

ഡെയ്ലിഹണ്ട്, ജോഷ് പാരന്റ് കമ്പനി ജോലിക്കാരെ പിരിച്ചു വിടും; റിപ്പോർട്ട്

ടെക് ലോകത്തെ ഭീമൻ കമ്പനികളടക്കെ ചിലവു ചുരുക്കൽ നടപ്പാക്കുകയാണ്. ഇതിന്റെ ഭാ​ഗമായി ​ഗൂ​ഗിൾ, മൈക്രോ സോഫ്റ്റ്, മെറ്റ, ട്വിറ്റർ എന്നിവയെല്ലാം തൊഴിലാളികളെ പിരിച്ചു വിടുന്നുണ്ട്. ഈ നിരയിലേക്കാണ് വെർസെ ഇന്നവേഷനും കടന്നു വന്നിരിക്കുന്നത്. ഡിഎൻഎ റിപ്പോർട്ടിലെ വിവരങ്ങൾ അറിയാം.

Edited byശിവദേവ് സി.വി | Samayam Malayalam 29 Nov 2022, 5:01 pm
ന്യൂസ് അഗ്രഗേറ്റർ കമ്പനിയായ ഡെയ്ലി ഹണ്ട്, ഷോർട് വീഡിയോ പ്ലാറ്റ്ഫോം ജോഷ് എന്നിവയുടെ മാതൃ കമ്പനിയായ വെർസെ ഇനൊവേഷൻ പ്രൈവറ്റ് ലിമിറ്റഡ് (VerSe Innovation Pvt. Ltd) ജോലിക്കാരെ പിരിച്ചു വിടാൻ തീരുമാനമെടുത്തതായി വാർത്താ പ്ലാറ്റ്ഫോമായ ഡിഎൻഎ റിപ്പോർട്ട് ചെയ്തു. ഡിഎൻഎ റിപ്പോർട്ടിന്റെ പ്രധാന ഭാഗങ്ങൾ താഴെ നൽകിയിരിക്കുന്നു.
Samayam Malayalam VerSe Innovation Lay off employees


ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി 150 ജോലിക്കാരെയാണ് പിരിച്ചു വിടുക. ഇത് ആകെ ജോലിക്കാരുടെ 5 ശതമാനമാണ്. ജോലിക്കാരുടെ മിഡ് ഇയർ പ്രകടനം റിവ്യൂ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണിത്.

അഞ്ച് ബില്യൺ യുഎസ് ഡോളർ വാല്യുവേഷനിൽ 805 മില്യൺ യുഎസ് ഡോളർ, കമ്പനി സമാഹരിച്ചിരുന്നു. തുടർന്ന് ജോലിക്കാരുടെ ശമ്പളം കട്ട് ചെയ്യാനും തീരുമാനമെടുത്തു. വാർഷകാടിസ്ഥാനത്തിൽ 10 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ജോലിക്കാരുടെ ശമ്പളത്തിൽ കുറവ് വരുത്തും.

Also Read : ആമസോൺ; ഒരിടത്ത് കൂട്ട പിരിച്ചു വിടൽ, മറ്റൊരിടത്ത് സ്വത്ത് വേണ്ടെന്ന് ജെഫ് ബെസോസ്

കമ്പനിയുടെ സഹസ്ഥാപകരായ വീരേന്ദ്ര ഗുപ്ത, ഉമാങ് ബേദി എന്നിവർ യോഗത്തിൽ അവതരണം നടത്തി. അടുത്ത വർഷം കൂടുതൽ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും, ഇപ്പോഴത്തെ നടപടി ബിസിനസിനെ കൂടുതൽ പ്രായോഗികമാക്കി മാറ്റുമെന്നും അവർ ജോലിക്കാരെ ഓർമിപ്പിച്ചു. വർഷത്തിന്റെ മധ്യത്തിൽ കമ്പനി നടത്താറുള്ള പെർമോർമൻസ് റിവ്യൂ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പിരിച്ചു വിടൽ. ചിലവ് കുറയ്ക്കാൻ ഇത് കമ്പനിയെ സഹായിക്കും. ദീർഘകാലാടിസ്ഥാനത്തിൽ ലാഭം വർധിപ്പിക്കാൻ ശമ്പളം കുറയ്ക്കുന്നതിലൂടെ സാധിക്കുമെന്നും അവർ പറഞ്ഞു. ജോലിക്കാരുമായി ബന്ധപ്പെട്ട് വിവേകപൂർണമായ തീരുമാനങ്ങളെടുക്കാനാണ് കമ്പനിക്ക് താല്പര്യം. വാർഷികാടിസ്ഥാനത്തിൽ 10 ലക്ഷം രൂപയോ, അതിൽ കൂടുതലോ ശമ്പളം വാങ്ങുന്നവരുടെ സാലറിയിൽ 11% കുറവ് വരുത്തും.

റിപ്പോർട്ടുകൾ പ്രകാരം വെർസെ ഇനൊവേഷൻ, വലിയ തോതിൽ നിക്ഷേപം നടത്തിയിരിക്കുന്നത് ജോഷ് എന്ന ഷോർട് വീഡിയോ പ്ലാറ്റ്ഫോമിലാണ്. മെറ്റയുടെ ഇൻസ്റ്റഗ്രാം റീൽസ്, ഗൂഗിളിന്റെ യൂട്യൂബ് ഷോർട്സ്, ഷെയർ ചാറ്റിന്റെ മോജ്, ടകാടക് എന്നീ ഷോർട് വീഡിയോ ആപ്പുകളോടാണ് ജോഷ് മത്സരിക്കുന്നത്.

വലിയ കമ്പനികൾ നടത്തുന്ന ചിലവു ചുരുക്കലിന്റെ ഭാഗമായി നിരവധി ആളുകൾക്ക് ജോലി നഷ്ടപ്പെട്ടു കൊണ്ടിരിക്കുകാണ്. ഈ ഗണത്തിലേക്ക് ഇപ്പോൾ വെർസെ ഇനൊവേഷനും സ്ഥാനം പിടിച്ചിരിക്കുന്നുവെന്നും ഡിഎൻഎ റിപ്പോർട്ട് ചെയ്യുന്നു.

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്