കൊച്ചി: ചെലവില്ലാതെ നിലവിലെ ഡാറ്റ പ്ലാനിൽ രാത്രികാലങ്ങളിൽ അധികമായി അതിവേഗ ഡാറ്റ ലഭ്യമാക്കുന്ന പദ്ധതിഅവതരിപ്പിച്ച് വോഡഫോൺ ഐഡിയ (വി). 249 രൂപ മുതല്‍ മുകളിലേക്കുള്ള അണ് ലിമിറ്റഡ് റീചാര്‍ജുകളിലാണ് വി പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് രാത്രി 12 മുതല്‍ രാവിലെ ആറു മണി വരെ അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യം ലഭ്യമാകുന്നത്.
കൊവിഡ് മൂലം സാധാരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ മൊബൈല്‍ ഇൻറര്‍നെറ്റ് അധികമായി ഉപയോഗിയ്ക്കുന്നവര്ക്ക് പുതിയ ആനുകൂല്യം സഹായകരമാകും. രാത്രികാലങ്ങളിൽ പരിധിയില്ലാതെ അതിവേഗ ഡാറ്റ നൽകുന്നതാണ് പദ്ധതി.
പരിധിയില്ലാത്ത ഇന്‍ഫോടെയ്ന്‍മെൻറ് സേവനങ്ങൾക്കൊപ്പം, ദീര്‍ഘമായ വീഡിയോ കോളുകള്‍, ഡൗണ്‍ലോഡുകള്‍ തുടങ്ങിയവയും ഇതിലൂടെ സാധ്യമാകും. പ്രതിദിന ഡാറ്റാ പരിധിയെ കുറിച്ച് ആശങ്കപ്പെടാതെ തന്നെ നിലവിലെ പ്ലാനിന് കീഴിൽ അതിവേഗ ഡാറ്റ ലഭിയ്ക്കും.
Also Read: ഐശ്വര്യ റായി, സെയ്ഫ് അലിഖാൻ, ദിഷ പട്ടാനി..മുംബൈയിലെ ഒരു സംരംഭകയെ തേടി സെലിബ്രിറ്റികൾ
249 രൂപ മുതലുള്ള അണ് ലിമിറ്റഡ് ഡെയ്ലി ഡാറ്റാ പാക്കുകളില്‍ ഇത് ലഭ്യമാണ്. അധിക ആനുകൂല്യം മൂലം ഓരോ ദിവസവും ഉപയോഗിച്ചിട്ടില്ലാത്ത ഡാറ്റ വാരാന്ത്യത്തില്‍ ഉപയോഗിക്കുവാനും ഉപഭോക്താക്കൾക്ക് അവസരം ഉണ്ടായിരിക്കും.
ഒടിടി സംവിധാനങ്ങള്‍, വി മൂവിസ്, ടിവി ആപ്പുകള്‍ തുടങ്ങിയവ ബ്രൗസു ചെയ്യാനും ഡൗണ്‍ലോഡു ചെയ്യാനും അണ്‍ലിമിറ്റഡ് ഹൈ സ്പീഡ് ഡാറ്റ ഉപയോഗിയ്ക്കാം. ടിവി ആപ്പിൽ 13 വ്യത്യസ്ത ഭാഷകളിലായി 9500-ലധികം സിനിമകളും, 400ലധികം തത്സമയ ടിവി ചാനലുകളും, ഒറിജിനല്‍ വെബ് സീരീസുകളും എല്ലാ ടിവി ഷോകളും ലഭ്യമാണ്.