കൊച്ചി: - കേരള സർക്കാരിൻെറ ഓൺലൈൻ ക്ലാസുകൾ നടത്തുന്ന വിക്ടേഴ്സ് ചാനൽ ഇപ്പോൾ ജിയോ ടീവി ആപ്പിൽ സൗജന്യമായി ലഭ്യമാണ്. കേരളത്തിലെ 90 ലക്ഷം ജിയോ ഉപഭോക്താക്കൾക്ക് വിക്ടേഴ്സ് ചാനൽ ഇനി ജിയോ ടീവി ആപ്പ് വഴി കാണാൻ സാധിക്കും. ഇതിൽ 7 ദിവസം മുൻപുള്ള ക്ലാസ്സുകളും തിരികെ പോയി പഠിക്കാൻ കഴിയും.
ജിയോ ടി.വിയിൽ വിക്ടേഴ്സ് ചാനൽ ലഭ്യമാക്കണമെന്ന മുഖ്യമന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും അഭ്യർത്ഥന മാനിച്ചാണ് നടപടി. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂക്കേഷനും (കൈറ്റ്സ്) ഇക്കാര്യം അഭ്യർത്ഥിച്ചിരുന്നു. സേവനം സൗജന്യമാണ്.